തണൽ തളിപ്പറമ്പ് ജനറൽ ബോഡിയോഗം തിങ്കളാഴ്ച്ച റീക്രിയെഷൻ ക്ലബ്ബിൽ 

തണൽ തളിപ്പറമ്പ ജനറൽ ബോഡി യോഗം 19ന് വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ് റീക്രിയെഷൻ ക്ലബ്ബിൽ വെച്ച് നടക്കും. തണൽ തളിപ്പറമ്പ് പ്രസിഡന്റ് എസ് പി അബ്ദുള്ള ഹാജിയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് മുനിസിപ്പൽ ചെയ്യർപേഴ്സൻ പി കെ സുബൈർ ഉത്ഘാടനം ചെയ്യും.

 

 തളിപ്പറമ്പ: തണൽ തളിപ്പറമ്പ ജനറൽ ബോഡി യോഗം 19ന് വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ് റീക്രിയെഷൻ ക്ലബ്ബിൽ വെച്ച് നടക്കും. തണൽ തളിപ്പറമ്പ് പ്രസിഡന്റ് എസ് പി അബ്ദുള്ള ഹാജിയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് മുനിസിപ്പൽ ചെയ്യർപേഴ്സൻ പി കെ സുബൈർ ഉത്ഘാടനം ചെയ്യും.

വൈസ് ചെയർമാൻ ദീപ രഞ്ജിത്ത് മുഖ്യാഥിതിയാകും. ഡോ. വി ഇദ്രീസ് മുഖ്യപ്രഭാഷണം നടത്തും. ഡയാലിസിസ്, മെഡിക്കൽ ഷോപ്പ്, ന്യൂറോ റീഹാബിലിറ്റേഷൻ സെന്റർ, പാലിയേറ്റിവ് കെയർ തുടങ്ങി തളിപ്പറമ്പ് തണലിന് കീഴിൽ നിരവധി സേവനങ്ങൾ നിലവിലുണ്ട്.

പ്രസിഡന്റ്‌ എസ് പി അബ്ദുല്ല ഹാജി, ജനറൽ സെക്രട്ടറി കെവിടി  മുഹമ്മദ് കുഞ്ഞി, ട്രഷറർ വി നൗഷാദ്, വൈസ് പ്രസിഡന്റ്‌ റിയാസ് കെ എസ്, സെക്രട്ടറിമാരായ കെപിസി ഹാരിസ്, സിടി അശ്രഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ  പങ്കെടുത്തു.