തലോറ എഎൽപി സ്കൂളിൽ 1991-92 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

തലോറ എ എൽ പി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി 1991-92 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. വി.രാകേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ ഹെഡ് മിസ്ട്രസ് ഒ .വി. സരോജിനി ടീച്ചർ ഉത്ഘാടനം ചെയ്തു.

 

പരിയാരം: തലോറ എ എൽ പി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി 1991-92 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. വി.രാകേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ ഹെഡ് മിസ്ട്രസ് ഒ .വി. സരോജിനി ടീച്ചർ ഉത്ഘാടനം ചെയ്തു.

അദ്ധ്യാപകരായ ഇ.വി.സുരേശൻ , ടി.വി.ഒ.ഗോപാല കൃഷ്ണൻ, പി വി.പ്രീത പി.ടി.എ.പ്രസിഡന്റ് കെ.എം.അജയകുമാർ എന്നിവർ സംസാരിച്ചു. രാജീവൻ വെള്ളാവ് അനുശോചനം രേഖപെടുത്തി. വി ഷിബു മോൻ, വിജു.എം, സുമ ലേഘ എന്നിവർ അദ്ധ്യാപകർക്ക് സ്നേഹോപഹാരം നൽകി. മഹേഷ് വെള്ളാവ് സ്വാഗതവും ശ്രീകല രാജീവൻ നന്ദിയും പറഞ്ഞു.