വയനാടിന് കൈതാങ്ങ് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10ലക്ഷം രൂപ നൽകി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് 10ലക്ഷം രൂപ നൽകി.
Updated: Aug 5, 2024, 20:02 IST
തളിപ്പറമ്പ് : വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് 10ലക്ഷം രൂപ നൽകി.
തൃച്ചംബരം എംഎൽഎ ഓഫീസിൽ എം വി ഗോവിന്ദൻ എംഎൽഎക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്‌ണൻ, സെക്രട്ടറി കെ വി പ്രകാശൻ എന്നിവർ ചേർന്ന് ചെക്ക് കൈമാറി.