തലശേരി റെയിൽവെ സ്റ്റേഷനടുത്ത കുറ്റിക്കാട്ടിൽ ബാഗിലാക്കി ഒളിപ്പിച്ച നിലയിൽ കഞ്ചാവ് ശേഖരം കണ്ടെത്തി
തലശേരി റെയിൽവേ സ്റ്റേഷനിലെ രണ്ടാം ഫ്ലാറ്റ്ഫോമിന് സമീപത്തെ കാട് പിടിച്ച് സ്ഥലത്ത് ഷോൾഡർ ബാഗിലാക്കി ഒളിപ്പിച്ച കഞ്ചാവ് ശേഖരം കണ്ടെത്തി. രഹസ്യ വിവരത്തെ തുടർന്ന് തലശേരിയിലെ ആർ പി എഫും കൂത്ത്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസും സംയുക്തമായി നടത്തിയതിരച്ചലിലാണ് മൂന്ന് കിലോ 600 ഗ്രാം തൂക്കം വരുന്ന ഉണക്ക കഞ്ചാവ് കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
തലശേരി : തലശേരി റെയിൽവേ സ്റ്റേഷനിലെ രണ്ടാം ഫ്ലാറ്റ്ഫോമിന് സമീപത്തെ കാട് പിടിച്ച് സ്ഥലത്ത് ഷോൾഡർ ബാഗിലാക്കി ഒളിപ്പിച്ച കഞ്ചാവ് ശേഖരം കണ്ടെത്തി. രഹസ്യ വിവരത്തെ തുടർന്ന് തലശേരിയിലെ ആർ പി എഫും കൂത്ത്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസും സംയുക്തമായി നടത്തിയതിരച്ചലിലാണ് മൂന്ന് കിലോ 600 ഗ്രാം തൂക്കം വരുന്ന ഉണക്ക കഞ്ചാവ് കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
എക്സൈസ് ഇൻസ്പക്ടർ പിഷിംന,,മറ്റ് ഉദ്യോ ഗസ്ഥരായ സി.പി.ഷാജി, പൂവൻ അനീഷ് കുമാർ, സതീഷ് വിളക്കോട്ടു, ജിജീഷ് ചെറുവായി, എൻ.കെ. പ്രസൂൺ, ഡ്രൈവർ സി. ധനിഷ്, ആർ.പി.എഫ് ഇൻപ്ക്ടർമാരായ കെ.എം. സുനിൽകുമാർ, കെ.വി. മനോജ് കുമാർ, വി.കെ. റിബേഷ്, മറ്റ് ഉദ്യോഗസ്ഥരായ അബ്ബാസ്, സത്താർ എന്നിവരാണ് തിരച്ചലിൽ പങ്കെടുത്തത്- ടെയിനിൽ കടത്തിക്കൊണ്ടുവരുന്ന ലഹരി വസ്തുക്കൾ പ്ലാറ്റ്ഫോമിലെ പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിൽ വലിച്ചെറിയുന്നത് പതിവാണ്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് ഇൻസ്പെക്ടർ പി. ഷിംന പറഞ്ഞു.