ബിജെപി മുൻ നേതാവ് ജീവനൊടുക്കിയ സംഭവം: തലശേരി പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

ബിജെപി മുൻ നേതാവ് ജീവനൊടുക്കിയ സംഭവത്തിൽ തലശേരി ടൗൺ പൊലിസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

 


തലശേരി:ബിജെപി മുൻ നേതാവ് ജീവനൊടുക്കിയ സംഭവത്തിൽ തലശേരി ടൗൺ പൊലിസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. എരഞ്ഞോളി പഞ്ചായത്ത് മുൻ പ്രസിഡൻ്റായിരുന്ന പെരുന്താറ്റിൽ നെയ്യൻമുക്ക് തിരുവാതിരയിൽ എം രതിശനെ യാണ (62) തലശേരി പുതിയ ബസ് സ്റ്റാൻഡിനടുത്ത ഓഫീസ് മുറിയിൽ തുങ്ങിമരിച്ച നിലയിൽ ഇന്നലെ രാവിലെ കണ്ടെത്തിയത്. 

കേന്ദ്ര സർക്കാരിൻ്റെ വിവിധ പദ്ധതി കൾ സംബന്ധിച്ച അപേ ക്ഷ തയാറാക്കി നൽകു ന്ന ഓഫീസിനുള്ളിലാണ് തിങ്കളാഴ്ച്ച രാവിലെ രതീശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതരായ കുഞ്ഞിരാ മൻ-ജാനകി എന്നിവരുടെ മകനാണ്.ഭാര്യ : ഷീബ. മക്കൾ: അശ്വതി (ഡൽഹി), അഭിനവ് (മെ ക്കാനിക്), മരുമകൻ: സനോജ് (എൻജിനിയർ മാരുതി സുസുക്കി ഡൽഹി) സഹോദരങ്ങൾ: വിജയൻ (റിട്ട. കലക്ടറേറ്റ് ജീവനക്കാരൻ കോഴിക്കോട് )  വനജ, രമ ശൻ, പരേതനായ രവീ ന്ദ്രൻ സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 10 ന് പന്തക്കപ്പാറ ഗ്യാസ് ശ്മശാനത്തിൽ.