തലശ്ശേരിയുടെ പ്രീയഗായകന്‍ മണക്കാടന്‍ വസന്തകുമാര്‍ വിടവാങ്ങി
തലശ്ശേരി: തലശ്ശേരിയിലെ പ്രശസ്ത ഗായകനും ഗാനമേള വേദികളിലെ ശ്രദ്ധേയനും നിറസാന്നിധ്യവുമായിരുന്ന പുന്നോലിലെ മണക്കാടന്‍ വസന്തകുമാര്‍(72) നിര്യാതനായി. പ്രശസ്ത മാപ്പിളപ്പാട്ടു ഗായകരായിരുന്ന പീര്‍ മുഹമ്മദ്, വി. എം കുട്ടി, മൂസ എരഞ്ഞോളി എന്നിവരുടെ ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കിഷോര്‍ കുമാറിന്റെ ഗാനങ്ങള്‍ മനോഹരമായി ആലപിക്കുന്നതിലൂടെയാണ് വസന്തകുമാര്‍ സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയിരുന്നത്. ഇദ്ദേഹം ആലപിച്ച യ്യേയ്യേ നിക്കുണ്ട് തുടങ്ങിയ മാപ്പിളപ്പാട്ട് ഏറെ ജനപ്രീയമായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ധാരാളം സ്‌റ്റേജ് പോഗ്രാം ചെയ്തിട്ടുണ്ട്. 1977-ലാണ് ഇദ്ദേഹം ദുബൈയില്‍ ആദ്യമായി പോഗ്രാം അവതരിപ്പിച്ചത്.
ഈക്കഴിഞ്ഞ ജൂലായിയില്‍ തലശേരിയില്‍ മാപ്പിളകലാകേന്ദ്രം വസന്തകുമാറിന് ഒ. അബു പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. നിലമ്പൂര്‍ ആയിഷയാണ് അവാര്‍ഡ് കൈമാറിയത്. ഭാര്യ: അജിത. മക്കള്‍: ഷമിത, ജിഷി. മരുമക്കള്‍: ദിലീഷ്, നിജീഷ്. സഹോദരങ്ങള്‍: പരേതരായ വേണു, പത്മനാഭന്‍.