തലശേരിയിൽ ബാർബർ ഷോപ്പിൽ മുടി മുറിക്ക വെവയോധികൻ്റെ മൊബൈൽഫോൺ കവർന്നതായി പരാതി
ബാർബർ ഷോപ്പിൽ മുടി മുറിക്കാൻ കാത്തിരിക്കുകയായിരുന്ന ആളുടെ 12000 രൂപ വിലവരുന്ന മൊബൈൽ ഫോൺ പട്ടാപ്പകൽ കവർന്നതായി പരാതി.
Jun 12, 2026, 09:51 IST
തലശേരി: ബാർബർ ഷോപ്പിൽ മുടി മുറിക്കാൻ കാത്തിരിക്കുകയായിരുന്ന ആളുടെ 12000 രൂപ വിലവരുന്ന മൊബൈൽ ഫോൺ പട്ടാപ്പകൽ കവർന്നതായി പരാതി.
തിരുവങ്ങാട് മട്ടാമ്പ്രത്തെ വിവി ഹൗസിൽ ടി.കെ. ഹംസ (73) യുടെ മൊബൈൽ ഫോണാണ് കവർന്നത്.ഇന്നലെ ഉച്ചയ്ക്ക് തലശേരി ബസ് സ്റ്റാൻ്റിന് സമീപത്തുള്ള ഗുഡ് ലുക്ക് എന്ന ബാർബർ ഷോപ്പിൽ വെച്ചാണ് സംഭവം തുടർന്ന് തലശേരി പോലീസിൽ പരാതി നൽകി.