തലശേരിയിൽ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തലശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

 

തലശേരി: തലശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം അഷ്ടമുടി സ്വദേശിനിയായ അലീന സാബു(25)വിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

ബുധനാഴ്ച വൈകിട്ടാണ് അലീന നാട്ടിൽനിന്ന് തിരിച്ചെത്തിയത്. കഴിഞ്ഞ അഞ്ചുവർഷമായി തലശ്ശേരി ടെമ്പിൾ​ഗേറ്റിലെ സ്ത്രീകളുടെ ഹോസ്റ്റലിലാണ് താമസം. വ്യാഴാഴ്ച്ച രാത്രി മുറിയിൽനിന്ന് പ്രതികരണമൊന്നും ഇല്ലാതായതോടെ മറ്റുള്ളവർ അലീനയെ പലതവണ വിളിച്ചുനോക്കി. വാതിൽ തുറക്കാത്തതിനാൽ സംശയമായി. തുടർന്ന് വാതിൽ തകർത്ത് അകത്ത് കടന്നതോടെയാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തലശ്ശേരിയിൽ നാലുവർത്തെ നഴ്സിങ് പഠനം പൂർത്തിയാക്കിയ അലീന, കഴിഞ്ഞ ഒരുവർഷമായി നഴ്സായി ജോലിചെയ്തുവരികയായിരുന്നു. തലശ്ശേരി ടൗൺപൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.