തലശേരിയിൽ തനിച്ച് താമസിക്കുന്ന വയോധികയുടെ സ്വർണ മാല പിടിച്ചു പറിച്ച് രക്ഷപ്പെട്ട കേസിലെ പ്രതികളെ സഹായിച്ച രണ്ട് പേർ അറസ്റ്റിൽ

ധർമ്മടം ചാത്തോടത്ത് വയോധികയുടെ മൂ ന്നര പവൻ സ്വർണമാല കവർന്ന കേസിൽ മോഷ്‌ടിച്ച സ്വർണാഭര ണം വാങ്ങുകയും വിൽപ്പനയ്ക്ക് സഹായിക്കുകയും ചെയ്ത രണ്ടുപേ രെ കൂടി ധർമടം പൊലീസ് അറസ്റ്റ് ചെയ്തു.

 

തലശേരി:ധർമ്മടം ചാത്തോടത്ത് വയോധികയുടെ മൂ ന്നര പവൻ സ്വർണമാല കവർന്ന കേസിൽ മോഷ്‌ടിച്ച സ്വർണാഭര ണം വാങ്ങുകയും വിൽപ്പനയ്ക്ക് സഹായിക്കുകയും ചെയ്ത രണ്ടുപേ രെ കൂടി ധർമടം പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശിക ളായ പി എം സെയ്ത് സഹദ് ഷഹസാൻ, കെ അൻസാർ എന്നിവരെ യാണ് മംഗളൂരുവിൽനിന്ന് കസ്റ്റഡി യിലെടുത്തത്. തലശേരി ജെഎ ഫ്‌സിഎം കോടതിയിൽ ഹാജരാ ക്കിയ ഇരുവരെയും മൂന്നുദിവസ ത്തേക്ക് പൊലിസ് കസ്റ്റഡിയിൽ വിട്ടു.

കേസിൽ മുഖ്യപ്രതികളായ ധർമ ടം സ്വദേശി മുഹമ്മദ് യാസിൻ, തല ശേരി മട്ടാമ്പ്രം സ്വദേശി മുഹമ്മദ് അനസ് എന്നിവരെ നേരത്തെ അറ സ്റ്റ് ചെയ്തിരുന്നു. ഇവരെ തലശേരി കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.കഴിഞ്ഞ ചൊവ്വാഴ്ച്ച പകൽ ധർമടം ചാത്തോ ടം ഭാഗത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന അസുഖ ബാധിതയായ വയോധിക യുടെ വീട്ടിലെത്തിയ പ്രതികൾ വാട കവീട് അന്വേഷിക്കുന്നതായി നടിച്ച് കഴുത്തിലുണ്ടായിരുന്ന മൂന്നര പവൻ മാല പൊട്ടിച്ചെടുത്ത് രക്ഷ പ്പെടുകയായിരുന്നു.ഇവരുടെപരാതിയെ തുടർന്ന് സിസി ടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണ ത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 

കവർന്ന മാല വിൽപ്പന നടത്തി യശേഷം പ്രതികൾ കാസർകോട്ടു നിന്ന് വാടകയ്ക്ക് എടുത്ത വാഹന ത്തിൽ മംഗളൂരു ഭാഗത്തേക്ക് കടന്ന തായി കണ്ടെത്തി. തുടർന്ന് ധർമടം പൊലീസും തലശ്ശേരി എഎസ്‌പിയു ടെ സ്പെഷ്യൽ സ്ക്വാഡും കാസർകോ ട് പൊലീസ് സ്ക്വാഡിന്റെ സഹായ ത്തോടെ നടത്തിയ തിരച്ചിലിൽ മം ഗളൂരു സൂറത്ത്കലിൽ നിന്ന് പ്രതിക ളെ പിടികൂടുകയായിരുന്നു.മുഹമ്മദ് അനസിനെതിരെ തല ശേരി പൊലീസ് സ്റ്റേഷനിലും മുഹ മ്മദ് യാസിനെതിരെ കോഴിക്കോട് റെയിൽവേ പൊലീസ് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ടെന്ന് പൊ ലീസ് അറിയിച്ചു.
കണ്ണൂർ സിറ്റി പൊലീസ് കമീഷ ണർ ബി വി വിജയ് ഭരത് റെഡ്ഡി, തല ശേരി എഎസ്‌പി ഡോ. എം നന്ദ ഗോപൻ എന്നിവരുടെ മേൽനോട്ട ത്തിൽ എസ്ഐ കെ അനുരൂപിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തിയത്.