തലശ്ശേരി ജില്ലാ രൂപീകരണം കാലഘട്ടത്തിന്റെ ആവശ്യം : കെ കെ മാരാർ
തലശ്ശേരി ജില്ലാ രൂപീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചരിത്രകാരനും ചിത്രകാരനുമായ കെ കെ മാരാർ. തലശ്ശേരി ജില്ലാ രൂപീകരണ ആക്ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ : തലശ്ശേരി ജില്ലാ രൂപീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചരിത്രകാരനും ചിത്രകാരനുമായ കെ കെ മാരാർ. തലശ്ശേരി ജില്ലാ രൂപീകരണ ആക്ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരിയുടെ പ്രൗഢമായ ചരിത്ര പാരമ്പര്യവും 160 വർഷക്കാലം വടക്കേ മലബാറിന്റെ ആസ്ഥാനമായിരുന്ന കാര്യവും പരിഗണിച്ച് തലശ്ശേരി ജില്ലാ രൂപീകരണം നടക്കേണ്ടതുണ്ട് എന്ന് കെ കെ മാരാർ പറഞ്ഞു.
ജില്ലാ രൂപീകരണത്തിന്റെ ആവശ്യകതയും ആയതിന്റെ രൂപരേഖയും വിശദമായി സമർപ്പിച്ചുകൊണ്ട് ഡോക്ടർ രാജീവ് നമ്പ്യാർ മുഖ്യപ്രഭാഷണം നടത്തി. മേജർ ഗോവിന്ദൻ , തലശ്ശേരി മുനിസിപ്പൽ കൗൺസിലർ റാഷിദ ടീച്ചർ തുടങ്ങി തലശ്ശേരിയിലെ വിവിധ സാംസ്കാരിക സാമൂഹിക സംഘടനാ പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തുകൊണ്ട് തലശ്ശേരി ജില്ലാ രൂപീകരണത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് സംസാരിച്ചു. ജില്ലാ ആക്ഷൻ ഫോറം സെക്രട്ടറി മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു. ആക്ഷൻ ഫോറം പ്രസിഡണ്ട് രഞ്ജിത്ത് രാഘവൻ സ്വാഗതവും കോഡിനേറ്റർ മുഹമ്മദ് അലി നന്ദിയും പറഞ്ഞു.