ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ മരണം: ഭർത്താവ് റിമാൻഡിൽ

ഭർത്യ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ തലശേരി കോടതി റിമാൻഡ് ചെയ്തു. നഴ്സായ യുവതി വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

 

തലശേരി: ഭർത്യ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ തലശേരി കോടതി റിമാൻഡ് ചെയ്തു. നഴ്സായ യുവതി വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബസ് ഡ്രൈവറായ ഭർത്താവ് പെരിങ്ങളായിയിലെ വിപിനാണ് റിമാൻഡിലായത് 2024 ജൂലായ് 16 നായിരുന്നു സംഭവം. 

സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫ് വെൺമണൽ പേരിയിലെ എ അശ്വനി (25) യാണ് ഭർത്താവിൻ്റെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയത്. സംഭവ ദിവസം വൈകിട്ട് മൂന്ന് മണിക്ക് വെൺ മണലിലെ കുളിമുറിയിലാണ് അശ്വിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കാണിച്ച് കുടുംബം പൊലിസിൽ പരാതി നൽകിയിരുന്നു. പിന്നീട് മുഖ്യമന്ത്രിക്കും നിവേദനം നൽകിയിരുന്നു. 

സംഭവത്തെ തുടർന്ന് ഒളിവിലായ വിപിൻ തലശേരി കോടതിയിൽ ജാമ്യാഅപേക്ഷ നൽകിയിരുന്നു. ജാമ്യം നിഷേധിച്ച കോടതി ഇയാളെ റിമാൻഡ് ചെയ്യുകയായിരുന്നു. തലശേരി എ.സി.പി കെ.എസ് ഷഹൻഷായുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.