തലശേരിയിൽ കഞ്ചാവുമായി വയനാട് സ്വദേശി അറസ്റ്റിൽ

തലശേരിയിൽനൂറ്റ് നാൽപ്പത് ഗ്രാം കഞ്ചാവോടെ നാൽപ്പത് കാരൻ പിടിയിൽ.വയനാട് കോറോം സ്വദേശി ചിറ മൂല കോളനിയിലെ ഫൈസൽ എന്ന കേളോത്ത് ഫൈസലിനെ (40) യാണ് തലശ്ശേരി പൊലിസ് പിടികൂടിയത്. 

 

തലശേരി : തലശേരിയിൽനൂറ്റ് നാൽപ്പത് ഗ്രാം കഞ്ചാവോടെ നാൽപ്പത് കാരൻ പിടിയിൽ.വയനാട് കോറോം സ്വദേശി ചിറ മൂല കോളനിയിലെ ഫൈസൽ എന്ന കേളോത്ത് ഫൈസലിനെ (40) യാണ് തലശ്ശേരി പൊലിസ് പിടികൂടിയത്. 

ഇന്നലെ രാത്രി പുതിയ ബസ് സ്റ്റാൻഡ്പരിസരത്ത് ടൂറിസ്റ്റ് ടാക്സി സ്റ്റാന്റിനടുത്ത് വെച്ചാണ് പിടിയിലായത്. സംശയം തോന്നിയ വ്യാപാരികളിൽചിലർ പൊലി സിൽ വിവരമറിയിച്ചതിനാൽ പൊലിസെത്തി പ്രതിയെ പരിശോധന നടത്തിയതിനെ തുടർന്നാണ് കയ്യിൽ കഞ്ചാവ് കണ്ടെത്തിയത്.

ചില മോഷണ കേസിലും ഇയാൾപ്രതിയാണോയെന്ന് സംശയിക്കുന്നതായും തുടരന്വേഷണം നടത്തിവരികയാണെന്നും തലശേരി ടൗൺപൊലിസ് അറിയിച്ചു.