തലശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിലേക്ക് വീണ യുവാവ് കാർ കയറി മരിച്ചു
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പൊന്ന്യം കുണ്ടുചിറയിൽ ബുഷറാസിൽ മുസമ്മിലാണ് (30) മരിച്ചത്.
ഇന്നലെ രാത്രി തലശ്ശേരി പ
Jan 11, 2025, 11:15 IST
തലശേരി : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പൊന്ന്യം കുണ്ടുചിറയിൽ ബുഷറാസിൽ മുസമ്മിലാണ് (30) മരിച്ചത്.
ഇന്നലെ രാത്രി തലശ്ശേരി പള്ളിത്താഴയിൽ വെച്ചു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചു വീണ മുസമ്മിലിൻ്റെ ദേഹത്ത് കൂടി
എതിർ ദിശയിൽ വന്ന കാർ കയറിയിറങ്ങുകയായിരുന്നു.
ഗുരുതരമായ പരിക്കേറ്റേ മുസമ്മിനെ ആശുപതിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. അലി - ബുഷ്റ ദമ്പതികളുടെ മകനാണ്.
ഭാര്യ :ഫസീല ( മലപ്പുറം കൊണ്ടോട്ടി. ) മകൻ ഐദിൻആദം. സഹോദരങ്ങൾ ഫാത്തിമത്തിൽ നൂറ, ഫാത്തിമത്തിൽ ഉസ്ന.