തളാപ്പിൽ പൂട്ടിയിട്ട വീട്ടിൽ മോഷണശ്രമം: ഡോക്ടറുടെ പരാതിയിൽ കേസെടുത്തു
നഗരത്തിൽ ഡോക്ടറുടെ അടച്ചിട്ട വീട്ടിൽ മോഷണം ശ്രമം. തളാപ്പിലെ ഗൈനക്കോളജിസ്റ്റായ ഡോ. രമാദേവിയുടെ വീട്ടിലാണ് കവർച്ചാശ്രമം നടന്നത്. വീടിന്റെ വാതിലിന്റെ പൂട്ട് തകർക്കാനുള്ള ശ്രമമാണ് നടന്നത്. പൂട്ട് പൊളിക്കാൻ കഴിയാത്തതിനാൽ കവർച്ചാശ്രമം ഉപേക്ഷിച്ചതാണെന്ന് സംശയിക്കുന്നു.
Jul 23, 2025, 11:50 IST
കണ്ണൂർ: നഗരത്തിൽ ഡോക്ടറുടെ അടച്ചിട്ട വീട്ടിൽ മോഷണം ശ്രമം. തളാപ്പിലെ ഗൈനക്കോളജിസ്റ്റായ ഡോ. രമാദേവിയുടെ വീട്ടിലാണ് കവർച്ചാശ്രമം നടന്നത്. വീടിന്റെ വാതിലിന്റെ പൂട്ട് തകർക്കാനുള്ള ശ്രമമാണ് നടന്നത്. പൂട്ട് പൊളിക്കാൻ കഴിയാത്തതിനാൽ കവർച്ചാശ്രമം ഉപേക്ഷിച്ചതാണെന്ന് സംശയിക്കുന്നു.
കഴിഞ്ഞ ദിവസം ഡോക്ടറും കുടുംബവും വീട്ടിലില്ലാത്ത സമയത്താണ് സംഭവം. തിരിച്ചെത്തിയപ്പോഴാണ് പൂട്ട് തകർക്കാനുള്ള ശ്രമം നടത്തിയത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ടൗൺ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂർ ടൗൺ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.