താവം മേല്‍പ്പാലം അറ്റകുറ്റപ്പണിക്കായി ശനിയാഴ്ച മുതല്‍ അടക്കും 

വളപട്ടണം- ചെറുതാഴം കെ.എസ്.ടി.പി റോഡിലെ താവം മേല്‍പ്പാലം അറ്റകുറ്റപ്പണികള്‍ക്കായി ഫെബ്രുവരി 14 ശനിയാഴ്ച മുതല്‍ 28 വരെ അടച്ചിടും.

 

കണ്ണൂർ :വളപട്ടണം- ചെറുതാഴം കെ.എസ്.ടി.പി റോഡിലെ താവം മേല്‍പ്പാലം അറ്റകുറ്റപ്പണികള്‍ക്കായി ഫെബ്രുവരി 14 ശനിയാഴ്ച മുതല്‍ 28 വരെ അടച്ചിടും. കണ്ണൂര്‍ ഭാഗത്തുനിന്ന് വരുന്ന ഭാരവാഹനങ്ങള്‍ തളിപ്പറമ്പ് ഹൈവേ വഴി പിലാത്തറ ഭാഗത്തേക്കും തിരിച്ച് പിലാത്തറ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ തളിപ്പറമ്പ് ഹൈവേ വഴി കണ്ണൂര്‍ ഭാഗത്തേക്കും വരണമെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.