തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ നിർമ്മിച്ച ടെലിവിഷൻ ആൻ്റ്  മൾട്ടിമീഡിയ പ്രൊഡക്ഷൻ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു 

സർ സയ്യിദ് കോളേജിൽ പുതുതായി നിർമ്മിച്ച ടെലിവിഷൻ ആൻ്റ്  മൾട്ടിമീഡിയ പ്രൊഡക്ഷൻ സ്റ്റുഡിയോ ഇ ടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം ചെയ്തു. സി ഡി എം ഇ എ പ്രസിഡന്റ് അഡ്വ: പി മഹമൂദ് അധ്യക്ഷത വഹിച്ചു.

 

തളിപ്പറമ്പ്: സർ സയ്യിദ് കോളേജിൽ പുതുതായി നിർമ്മിച്ച ടെലിവിഷൻ ആൻ്റ്  മൾട്ടിമീഡിയ പ്രൊഡക്ഷൻ സ്റ്റുഡിയോ ഇ ടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം ചെയ്തു. സി ഡി എം ഇ എ പ്രസിഡന്റ് അഡ്വ: പി മഹമൂദ് അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി മഹമൂദ് അള്ളാംകുളം,പ്രിൻസിപ്പാൾ ഇസ്മായിൽ ഓലായിക്കര, എ കെ അബൂട്ടി ഹാജി,കെ ഹുസൈൻ ഹാജി,കെ എം ഖലീൽ, ടി പി അഷ്‌റഫ്‌, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി,കെ ടി സഹദുള്ള, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, വാർഡ് കൗൺസിലർ റഹ്‌മത്ത് ബീഗം, കോളേജ് യൂനിയൻ ചെയർമാൻ ഫിദ മജീദ്, കെ മുഹമ്മദ് ഷാനിഫ്, എം എം ഫൈസൽ ഹാജി, അഡ്വക്കറ്റ് എസ് മുഹമ്മദ്, എ അബ്ദുള്ള ഹാജി,കെ മുസ്തഫ ഹാജി, പി എസ് അൻവർ, മഹ്റൂഫ് ആനിയത്ത്, പ്രദീപ് കുമാർ, വി കെ ഷാജി,കെ വി ഷീബ,
സി വി ഫൈസൽ, നൗഷാദ് പുതുക്കണ്ടം എന്നിവർ സംസാരിച്ചു.

കണ്ണൂർ ജില്ലാ മുസ്‌ലിം എഡ്യൂക്കേഷണൽ അസോസിയേഷന് (സി ഡി എം ഇ എ) കീഴിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും, വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവരെയും ചടങ്ങിൽ അനുമോദിച്ചു. വിവിധ എന്റോവ്മെന്റുകൾ വിതരണം ചെയ്തു.