കണ്ണൂർ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം

കണ്ണൂർ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എച്ച് എസ് ടി മാത്തമാറ്റിക്‌സ് തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് ദിവസ വേതനടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

 

കണ്ണൂർ : കണ്ണൂർ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എച്ച് എസ് ടി മാത്തമാറ്റിക്‌സ് തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് ദിവസ വേതനടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷൻ നിഷ്‌കർഷിച്ച യോഗ്യത നേടിയ  ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പുകളുമായി നംബർ 12 രാവിലെ 11 ന് സ്‌കൂളിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0497-2835206.