അധ്യാപക ദിനത്തിൽ ആദികടലായിലെ  അധ്യാപക ദമ്പതികളെ ബി.ജെ.പി ആദരിച്ചു

ദേശീയ അധ്യാപക ദിനത്തിൽ ആദികടലായിലെ  അധ്യാപക ദമ്പതികളെ ബി.ജെ.പി ആദരിച്ചു.ആദികടലായിലെ വട്ടക്കുളത്ത് അധ്യാപക ദമ്പതിമാരായ കെ. കെ. രവീന്ദ്രൻ മാസ്റ്ററെയും ബേബി കമല ടീച്ചറെയും  ആദരിക്കുകയും ഭാരതീയ ജനതാ പാർട്ടിയിൽ അംഗത്വം നൽകുകയും ചെയ്തു .
 

കണ്ണൂർ:ദേശീയ അധ്യാപക ദിനത്തിൽ ആദികടലായിലെ  അധ്യാപക ദമ്പതികളെ ബി.ജെ.പി ആദരിച്ചു.ആദികടലായിലെ വട്ടക്കുളത്ത് അധ്യാപക ദമ്പതിമാരായ കെ. കെ. രവീന്ദ്രൻ മാസ്റ്ററെയും ബേബി കമല ടീച്ചറെയും  ആദരിക്കുകയും ഭാരതീയ ജനതാ പാർട്ടിയിൽ അംഗത്വം നൽകുകയും ചെയ്തു .

പ്രസ്തുത പരിപാടി ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു സംസാരിച്ചു . ബിജെപി എടക്കാട് മണ്ഡലം പ്രസിഡണ്ട് ഷമീർ ബാബു അധ്യക്ഷത വഹിച്ചു . മണ്ഡലം ജനറൽ സെക്രട്ടറി റെനിൽ ഭാർഗവൻ ,മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ടി. ജ്യോതി ,ട്രേഡേഴ്സ് സെല്ല് ജില്ലാ കൺവീനർ പി വി കിരൺ,എടക്കാട് മണ്ഡലം വൈസ് പ്രസിഡണ്ട് ബാബു ഒദയോത്ത് , മഹിളാമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ജയലത, ജിഷ്ണു  എന്നിവർ പങ്കെടുത്തു