ടാക്സ് കൺസൾട്ടൻസ് ആൻഡ് പ്രാക്ടീഷണേർസ് അസോ. കേരള ആദരവും അനുമോദനവും നടത്തി
ടാക്സ് കൺസൾട്ടൻസ് ആൻഡ് പ്രാക്ടീഷണേർസ് അസോ. കേരള ( ടി സി പി എ കെ ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുതായി തെരഞ്ഞെടുത്ത സംസ്ഥാന നേതാക്കൾക്ക് ആദരവും എസ് എസ് എൽ സി ,
കണ്ണൂർ: ടാക്സ് കൺസൾട്ടൻസ് ആൻഡ് പ്രാക്ടീഷണേർസ് അസോ. കേരള ( ടി സി പി എ കെ ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുതായി തെരഞ്ഞെടുത്ത സംസ്ഥാന നേതാക്കൾക്ക് ആദരവും എസ് എസ് എൽ സി , പ്ളസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും ഇൻകം ടാക്സ് ബോധവൽക്കരണ ക്ളാസും നടത്തി.
പൊലീസ് അസോ. ഹാളിൽ നടന്ന പരിപാടി ടി ഒ മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പി.കെ രഞ്ജിത്ത് അധ്യക്ഷനായി. സംസ്ഥാന നേതാക്കൾക്ക് ആദരവും മത്സര പരീക്ഷകളിൽ ഉന്നത വിജയികൾക്കുള്ള അനുമോദനവും എം എൽ എ ഉപഹാരം നൽകി നിർവ്വഹിച്ചു. ശ്രുതി ഭാസ്‌കരൻ ഇൻകം ടാക്സ് ബോധവത്കരണ ക്ളാസെടുത്തു.
ടി സി പി. എ.കെ സംസ്ഥാന പ്രസി. എ. എൻ ശശിധരൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ സന്തോഷ് കുമാർ, കെ. അനിൽ കുമാർ, കെ. രവീന്ദ്രൻ , വിടിവി രാഘവൻ, പി. എം സുഗുണൻ, രാജൻ തീയ്യറോത്ത്, വി. പ്രകാശൻ, ബി. ഷാഹുൽ ഹമീദ്, സി. കുമാരൻ, എം സി പ്രശാന്ത്, ടി വി ജയരാജൻ തുടങ്ങിയവർ സംസാരിച്ചു. എൻ.ഷാജി സ്വാഗതവും പി.ജിജു നന്ദിയും പറഞ്ഞു.