താവക്കരയിൽ നടുറോഡിൽ പത്തിവിടർത്തി മൂർഖൻ, കണ്ണൂർ നഗരത്തിലെ ഗതാഗതം സ്തംഭിച്ചു 

കണ്ണൂർ നഗരത്തിലെതിരക്കേറിയ റോഡിന് നടുവിൽ പത്തി വിടർത്തി മൂർഖൻ. ഇതു കാരണം ഇന്നലെ വാഹനഗതാഗതം തടസപ്പെട്ടു.കണ്ണൂർ താവക്കര ബസ് സ്റ്റാൻഡ്  റോഡിലാണ് ഇന്നലെ രാത്രി ഏഴുമണിയോടെസംഭവം നടന്നത്.

 

കണ്ണൂർ :കണ്ണൂർ നഗരത്തിലെതിരക്കേറിയ റോഡിന് നടുവിൽ പത്തി വിടർത്തി മൂർഖൻ. ഇതു കാരണം ഇന്നലെ വാഹനഗതാഗതം തടസപ്പെട്ടു.കണ്ണൂർ താവക്കര ബസ് സ്റ്റാൻഡ്  റോഡിലാണ് ഇന്നലെ രാത്രി ഏഴുമണിയോടെസംഭവം നടന്നത്.

 നാട്ടു കാർ വിവരമറിയിച്ചതിനെ തുടർന്ന് മാർക്ക് പ്രവർത്തകനായ രഞ്ജിത്ത് നാരായണനെത്തി മൂർഖനെ പിടികൂടി അതിൻ്റെ ആവാസ വ്യവസ്ഥയിലേക്ക് വിട്ടയച്ചു. താവക്കരയിലെ ചതുപ്പിൽ നിന്ന് റോഡിലേക്ക് കയറി വന്നതാണ് മൂർഖനെന്ന് സംശയിക്കുന്നു.