സ്കൂട്ടർ യാത്രക്കാരിയായ സ്കൂൾ ജീവനക്കാരി മരിച്ച കേസിൽ ടാങ്കർ ലോറി ഡ്രൈവർ അറസ്റ്റിൽ 

കണ്ണൂർ - കാസർകോട് ദേശീയ പാതയിൽ കണ്ടോത്ത് ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ച കേസിൽ ടാങ്കർ ലോറി ഡ്രൈവർ അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശി സുജിത് പ്രസാദിനെ (28) നെയാണ് പയ്യന്നൂർ എസ്.ഐ.പി.യദുകൃഷ്ണൻ അറസ്റ്റു ചെയ്തത്. 

 


പയ്യന്നൂര്‍: കണ്ണൂർ - കാസർകോട് ദേശീയ പാതയിൽ കണ്ടോത്ത് ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ച കേസിൽ ടാങ്കർ ലോറി ഡ്രൈവർ അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശി സുജിത് പ്രസാദിനെ (28) നെയാണ് പയ്യന്നൂർ എസ്.ഐ.പി.യദുകൃഷ്ണൻ അറസ്റ്റു ചെയ്തത്. 

വ്യാഴാഴ്ച്ച രാവിലെ 9.45 മണിയോടെ ദേശീയ പാതയിൽ കണ്ടോത്ത് ആയിരുന്നു അപകടം. അന്നൂർ അമ്പലത്തിന് സമീപം താമസിക്കുന്നകടന്നപ്പള്ളി ഗവ. ഹയർ സെക്കൻ്റി സ്കൂൾ ഓഫീസ് ജീവനക്കാരി അന്നൂർ ശാന്തിഗ്രാമത്തിലെ വി.എം. യുഗേഷിൻ്റെ ഭാര്യ എം.ഗ്രീഷ്മ (38) യാണ് മരിച്ചത്. ഗുരുതരമായി പരിക്കേ റ്റ യുവതിയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപ്രത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് അപകടം വരുത്തിയ ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനു ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്.