തളിപ്പറമ്പ സർ സയ്യിദ് കോളേജിലെ ഓഡിയോ-വിഷ്വൽ തിയ്യേറ്റർ, നവീകരിച്ച സെമിനാർ ഹാൾ എന്നിവയുടെ ഉദ്ഘാടനം 30 ന് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും
ഉത്തര മലബാറിലെ പ്രമുഖ കലാലയമായ തളിപ്പറമ്പ സർ സയ്യിദ് കോളേജിൽ റൂസ പദ്ധതി വഴി ഒരു കോടി അമ്പത് ലക്ഷം രൂപയുടെ സാമ്പത്തിക സഹായത്തോടെ സി.ഡി.എം.ഇ.എ യുടെ (കണ്ണൂർ ജില്ലാ മുസ്ലിം എഡ്യൂക്കേഷണൽ അസോസിയേഷൻ) നേതൃത്വത്തിൽ നിർമ്മിച്ച ഓഡിയോ-വിഷ്വൽ തിയ്യേറ്ററിന്റെയും നവീകരിച്ച സെമിനാർ ഹാളിന്റെയും ഉദ്ഘാടനം 2025 ഒക്ടോബർ 30 (വ്യാഴം) രാവിലെ 11മണിക്ക് ബഹു. കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും.
തളിപ്പറമ്പ്: ഉത്തര മലബാറിലെ പ്രമുഖ കലാലയമായ തളിപ്പറമ്പ സർ സയ്യിദ് കോളേജിൽ റൂസ പദ്ധതി വഴി ഒരു കോടി അമ്പത് ലക്ഷം രൂപയുടെ സാമ്പത്തിക സഹായത്തോടെ സി.ഡി.എം.ഇ.എ യുടെ (കണ്ണൂർ ജില്ലാ മുസ്ലിം എഡ്യൂക്കേഷണൽ അസോസിയേഷൻ) നേതൃത്വത്തിൽ നിർമ്മിച്ച ഓഡിയോ-വിഷ്വൽ തിയ്യേറ്ററിന്റെയും നവീകരിച്ച സെമിനാർ ഹാളിന്റെയും ഉദ്ഘാടനം 2025 ഒക്ടോബർ 30 (വ്യാഴം) രാവിലെ 11മണിക്ക് ബഹു. കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും.
200 സീറ്റുകൾ ഉൾക്കൊള്ളിച്ച് അത്യാധുനിക സംവിധാനങ്ങളോടെ നിർമ്മിച്ച തിയ്യേറ്റർ -കം- സെമിനാർ ഹാൾ അന്തർദേശീയ സെമിനാറുകൾ നടത്താനും, ഒപ്പം കോളേജിലെ മൾട്ടിമീഡിയാ-ജേണലിസം കോഴ്സ് വിദ്യാർത്ഥികൾക്കും മറ്റ് അക്കാദമിക് പ്രവർത്തനങ്ങൾക്കും ഉപകാരപ്രദമാകും വിധവുമാണ് ക്രമീകരിച്ചിരിക്കുന്നത്.യഥാക്രമം 28 m x 9.4 m x 6 m നീളവും വീതിയും ഉയരവുമുള്ള ഓഡിയോ-വിഷ്വൽ തിയ്യേറ്റർ, കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ അദ്ധ്യയന വർഷം മുതൽ ആരംഭിച്ച എഫ്.വൈ.യു.ജി.പി. കോഴ്സുകൾ, അന്താരാഷ്ട്ര തലത്തിലുള്ള ഓൺലൈൻ കോഴ്സുകൾ എന്നിവക്കായി വിദ്യാർത്ഥികൾക്കുള്ള നൂതന സംവിധാനമായും മാറും. അതോടൊപ്പം വിവിധ രാജ്യങ്ങളിൽ നടക്കുന്ന അന്താരാഷ്ട്ര സെമിനാറുകളിലടക്കം വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഇവിടെയിരുന്ന് പങ്കെടുക്കാനാവും. മൾട്ടീമീഡിയ, ഫിലിം സ്റ്റഡീസ് പഠനങ്ങളുടെ ഭാഗമായി കുട്ടികൾ കണ്ടിരിക്കേണ്ട കലാമൂല്യമുള്ള സിനിമകളും വിദ്യാർത്ഥികൾ നിർമ്മിക്കുന്ന വിവിധതരം ഷോർട്ട് ഫിലിമുകളും ഡോക്യൂമെന്ററികളും പ്രസ്തുത തിയ്യേറ്റർ വഴി പ്രദർശിപ്പിക്കപ്പെടും. ഒപ്പം പലതരം ഫിലിം ഫെസ്റ്റിവലുകൾക്കും ഇവിടെ വേദിയൊരുക്കാനാവും.
ഒരു കോടി നാൽപ്പത് ലക്ഷം ചിലവഴിച്ച് നിർമ്മിച്ച ഈ അത്യാധുനിക തിയ്യേറ്റർ കണ്ണൂർ സർവ്വകലാശാലയ്ക്കു കീഴിലെ പ്രഥമ കലാലയ തിയ്യേറ്റർ ആണ്. ഉത്തരമലബാറിലെ ജേണലിസം -മൾട്ടിമീഡിയ വിദ്യാർത്ഥികളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ഇത് നിർണ്ണായകമായിത്തീരും. പ്രൊഫഷണലിസത്തിന്റെ എല്ലാവിധ ചേരുവകളുമോടെ, വിദ്യാർത്ഥികളുടെ നൈപുണ്യവികാസത്തിനും പുതിയ കാലത്തെ ജോലി സാധ്യതകളുമായി അവരെ ബന്ധിപ്പിക്കുന്നതിലും ഈ തിയ്യേറ്റർ സങ്കല്പം വഴിതുറക്കുമെന്നുറപ്പ്.
പ്രാദേശിക സിനിമകളുടെ പ്രിവ്യൂ, വിദ്യാർത്ഥികളും സിനിമാ പ്രവർത്തകരും ചലച്ചിത്ര സ്നേഹികളും ഒത്തുചേർന്നുള്ള അന്താരാഷ്ട്ര ചലച്ചിത്ര നിലവാരത്തോടെയുള്ള സംവാദങ്ങൾ, ഓപൺ ഫോറങ്ങൾ എന്നിവയ്ക്കും സർസയ്യിദിൽ വാതിൽ തുറക്കപ്പെടും. ഇനി കാഴ്ചകളുടെ ആകാശമാണ്. ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച ദൃശ്യ-ശ്രവ്യ സാങ്കേതികവിദ്യയോടു കൂടിയാണ് സർ സയ്യിദ് കോളേജിൽ ഇപ്പോൾ ഓഡിയോ- വിഷ്വൽ തിയേറ്റർ നിർമ്മിച്ചിരിക്കുന്നത്. തളിപ്പറമ്പ എം എൽ എ ശ്രീ.ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ കെ സുധാകരൻ എം പി മുഖ്യാതിഥിയിരിക്കും.
തളിപ്പറമ്പിൽ നടന്ന പത്രസമ്മേളനത്തിൽസി ഡി എം ഇ എ പ്രസിഡന്റ് അഡ്വ. പി മഹമൂദ്, ജനറൽ സെക്രട്ടറി മഹമൂദ് അള്ളാംകുളം , പ്രിൻസിപ്പൽ ഡോ. ഇസ്മയിൽ ഒലായിക്കര , റൂസ കോ-ഓർഡിനേറ്റർ ഡോ. എ കെ അബ്ദുൽസലാം, ഐ ക്യു എ സി കോ-ഓർഡിനേറ്റർ ഡോ. ഷാനവാസ് എസ് എം എന്നിവർ പങ്കെടുത്തു.