തലശേരിയിലെ തമിഴ് നാടോടി സ്ത്രീയുടെത് കൊലപാതകമാണെന്ന് തെളിഞ്ഞു : മദ്യപാന തർക്കത്തിനിടെയിൽ അരുംകൊല നടത്തിയെന്ന് ഭർത്താവിൻ്റെ മൊഴി
തലശേരിയിൽ കണ്ടെത്തിയ തമിഴ് നാടോടിയായ വയോധികയുടെ തലയോട്ടിക്ക് പിന്നിൽ കൊലപാതകമാണെന്ന് തെളിഞ്ഞു. തലശേരി ടൗൺ പൊലിസ് നടത്തി ചോദ്യം ചെയ്യലിൽ ഭർത്താവ്
കണ്ണൂർ : തലശേരിയിൽ കണ്ടെത്തിയ തമിഴ് നാടോടിയായ വയോധികയുടെ തലയോട്ടിക്ക് പിന്നിൽ കൊലപാതകമാണെന്ന് തെളിഞ്ഞു. തലശേരി ടൗൺ പൊലിസ് നടത്തി ചോദ്യം ചെയ്യലിൽ ഭർത്താവ് കുറ്റസമ്മത മൊഴി നൽകി. രാത്രി മദ്യപാനത്തെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. മദ്യലഹരിയിൽ ഭാര്യയെ മർദ്ദിച്ചു കുഴിയിൽ തള്ളിയിട്ടെന്നും ശേഷം കല്ലെടുത്ത് ഇട്ടെന്നുമാണ് പ്രതിയും ഭർത്താവുമായി അമ്പായിരത്തിന്‍റെ (76) മൊഴി.
അസ്ഥികൂടം തമിഴ്‌നാട് സ്വദേശിനി ധനകോടിയുടേതെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന്. പൊലീസ് അറിയിച്ചു. ഇവരുടെ മക്കളുടെ രക്ത സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഭർത്താവിനൊപ്പം പഴയ ആക്രി സാധനങ്ങൾ ശേഖരിച്ചുവരികയായിരുന്ന ധനകോടിയെ ആറ് മാസമായി കാണാനില്ലായിരുന്നു. അമ്മയെ കാണാനില്ലാത്തതിനെ കുറിച്ച് മക്കൾ ചോദിച്ചപ്പോൾ നാട്ടിൽ പോയെന്നായിരുന്നു അമ്പായിരത്തിന്റെ മറുപടി. എന്നാൽ മക്കൾ നാട്ടിൽ അന്വേഷിച്ചെങ്കിലും അവിടെ എത്തിയില്ലെന്ന വിവരം ലഭിച്ചു.
മക്കൾ വീണ്ടും അമ്പായിരത്തോട് ധനകോടിയെ കുറിച്ച് ചോദിച്ചു. ഇതോടെ അമ്പായിരം മക്കളോടും ബന്ധുക്കളോടും തലശേരിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഇവർ എത്തിയപ്പോൾ അമ്പായിരം അസ്ഥികൂടമുണ്ടായിരുന്ന സ്ഥലം കാണിച്ചുകൊടുക്കുകയായിരുന്നു. സാരിയുടെ അവശിഷ്ടവും ചെരുപ്പും സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ പഴയങ്ങാടിയിലായിരുന്നു ധന കോടിയും (73) ഭർത്താവ് അമ്പായിരവും ജോലി ചെയ്തു വന്നിരുന്നത്. ഇവിടെ നിർമ്മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിലാണ് താമസിച്ചു വന്നിരുന്നത്. ഇവിടെ നിന്നാണ് ആറു മാസം മുൻപ് തലശേരിയിലേക്ക് വന്നത്.