എരഞ്ഞൊളി ആഫ്റ്റര്‍ കെയറില്‍ തമിഴ്‌നാട് സ്വദേശിയായ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം: പൊലിസ് അസ്വാഭാവിക മരണത്തിന്‌ കേസെടുത്തു

എരഞ്ഞോളി പാലത്തിനടുത്തെ ആഫ്റ്റര്‍ കെയറില്‍ തമിഴ്‌നാട് സ്വദേശിയായ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് തലശേരി ടൗണ്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത്  അന്വേഷണമാരംഭിച്ചു.
 

തലശേരി: എരഞ്ഞോളി പാലത്തിനടുത്തെ ആഫ്റ്റര്‍ കെയറില്‍ തമിഴ്‌നാട് സ്വദേശിയായ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് തലശേരി ടൗണ്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത്  അന്വേഷണമാരംഭിച്ചു. പന്ന്യന്നൂര്‍ ഗവ. ഐ.ടി. ഐയിലെ വെല്‍ഡര്‍ കോഴ്‌സ് വിദ്യാര്‍ത്ഥി പ്രവീണ്‍കുമാറിനെയാ(19)ണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

തമിഴ്‌നാട് കരൂര്‍ തന്തോനി സായിബാബ നഗറിലെ പാണ്ഡ്യരാജന്റെയും മീനാക്ഷിയുടെയും മകനാണ് പ്രവീണ്‍ കുമാര്‍. ഒന്നരവയസു മുതല്‍  തൃശൂര്‍ ആഫ്റ്റര്‍ കെയര്‍ ഹോമിലായിരുന്നു കഴിഞ്ഞിരുന്നത്. പ്രായപൂര്‍ത്തിയായതോടെ തലശേരിയിലേക്ക് മാറ്റുകയായിരുന്നു. തലശേരി ടൗണ്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റു മോര്‍ട്ടം നടത്തിയതിനു ശേഷം ചൊവ്വാഴ്ച്ച ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.