തളിപ്പറമ്പ് ചിറവക്ക് ഹോട്ടലുകളിൽ വ്യാപക റെയ്ഡ് ; പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി

തളിപ്പറമ്പ് നഗരത്തിലെ  ഹോട്ടലുകളില്‍ വ്യാപക പരിശോധന നടത്തി, പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. ചൊവ്വാഴ്ച്ച രാവിലെ തളിപ്പറമ്പ് നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ കെ.പി.രഞ്ജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ ചിറവക്കിലെ വിവിധ ഹോട്ടലുകളിലാണ് റെയിഡ് നടന്നത്.
 

തളിപറമ്പ് : തളിപ്പറമ്പ് നഗരത്തിലെ  ഹോട്ടലുകളില്‍ വ്യാപക പരിശോധന നടത്തി, പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. ചൊവ്വാഴ്ച്ച രാവിലെ തളിപ്പറമ്പ് നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ കെ.പി.രഞ്ജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ ചിറവക്കിലെ വിവിധ ഹോട്ടലുകളിലാണ് റെയിഡ് നടന്നത്.

തളിപ്പറമ്പ് ചിറവക്കിലെ ഹൈവേ ഇൻ, എ വൺ ഊട്ടുപുര, ഈറ്റ് ആൻഡ് ഡ്രിങ്ക്,  റസ്റ്റോറൻ്റുകളിലാണ് തളിപ്പറമ്പ് നഗരസഭ ആരോഗ്യ വിഭാഗം ചൊവ്വാഴ്ച്ച രാവിലെ പരിശോധന നടത്തിയത്.

ഹൈവേ ഇൻ റസ്റ്റോറൻ്റിൽ നിന്നും പഴകിയ ചപ്പാത്തി, പൊറോട്ട ഉണ്ടാക്കാൻ കുഴച്ചു വച്ച മാവ്, ചിക്കൻ, ബീഫ് ഫ്രൈ, കറികൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കളും, ഈറ്റ് ആൻഡ് ഡ്രിങ്ക് റസ്റ്റോറൻ്റിൽ നിന്നും ഉപയോഗിച്ച് പഴകിയ എണ്ണയും പഴകിയ സലാഡും പ്ലാസ്റ്റിക്ക് ക്യാരി ബാഗും, എ വൺ ഊട്ടുപുരയിൽ നിന്നും നിരോധിത ക്യാരി ബാഗും പേപ്പർ ഗ്ലാസുകളുമാണ് പിടികൂടിത്.

സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി.സിദ്ദിക്ക്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.ലതീഷ്, കെ.പി.ശ്രീഷ, പി.രസിത എന്നിവരും പരിശോധനകളില്‍ പങ്കെടുത്തു.