തളിപ്പറമ്പിൽ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി എക്സൈസ് പിടിയിൽ
തളിപ്പറമ്പ് കാനത്ത് ചിറയിൽ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ. തളിപ്പറമ്പിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 25 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ടു വന്ന വെസ്റ്റ് ബംഗാൾ സ്വദേശിയായ ഉത്പൽ മൊണ്ടൽ (36) പിടിയിലായത്.
Apr 12, 2025, 09:27 IST
തളിപ്പറമ്പിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 25 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ടു വന്ന വെസ്റ്റ് ബംഗാൾ സ്വദേശിയായ ഉത്പൽ മൊണ്ടൽ (36) പിടിയിലായത്.
തളിപ്പറമ്പ് : തളിപ്പറമ്പ് കാനത്ത് ചിറയിൽ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ. തളിപ്പറമ്പിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 25 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ടു വന്ന വെസ്റ്റ് ബംഗാൾ സ്വദേശിയായ ഉത്പൽ മൊണ്ടൽ (36) പിടിയിലായത്.
തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടവും സംഘവും ചേർന്നാണ് ഉത്പൽ മൊണ്ടലിനെ പിടികൂടിയത്.പ്രവന്റീവ് ഓഫീസർ ഉല്ലാസ് ജോസ്, സിവിൽ എക്സൈസ് ഓഫീസർ വിജിത്ത് ടി. വി, വനിത സിവിൽ എക്സൈസ് ഓഫീസർ അനു എം.പി എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു.