നവരാത്രി ആഘോഷത്തിനൊരുങ്ങി തൃച്ചംബരം; ഒക്ടോബർ 3 മുതൽ 13 വരെ വിപുലമായ പരിപാടികൾ
തളിപ്പറമ്പ്: നവരാത്രി ആഘോഷത്തിനൊരുങ്ങി തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്‌ണക്ഷേത്രവും ദുർഗാ ഭഗവതി ക്ഷേത്രവും. നവരാത്രിയാഘോഷത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളിൽ ഒക്ടോബർ 3 മുതൽ 13 വരെ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 3ന് വൈകീട്ട് ഏഴുമണിക്ക് ആഘോഷപരിപാടികളുടെ ഉദ്ഘാടനം വാദ്യകലാരത്നം പയ്യാവൂർ ഗോപാലൻകുട്ടി മാരാർ നിർവഹിക്കും. ആഘോഷ കമ്മിറ്റി പ്രസിഡണ്ട് പ്രൊഫ. എം.പി ലക്ഷ്‌മണൻ അധ്യക്ഷത വഹിക്കും.
ടി.ടി.കെ ദേവസ്വം പ്രസിഡണ്ട് ടി.പി വിനോദ് കുമാർ, രമേശൻ ചാലിൽ, ഗിരീഷ്‌കുമാർ, ഗിരീഷ് എന്നിവർ ആശംസ നേരും. കെ. പ്രേമരാജൻ സ്വാഗതവും എൻ.എം രവി നന്ദിയും പറയും. തുടർന്ന് കരോക്കെയും ഭരതനാട്യവും ക്ലാസിക്കൽ ഡാൻസും അരങ്ങേറും. 4ന് വൈകിട്ട് ഏഴിന് കരോക്കെ ഗാനമേളയും ക്ലാസിക്കൽ ഡാൻസും ഉണ്ടായിരിക്കും. 5ന് കരോക്കെ ഭക്തിഗാനമേളയും ഭരതനാട്യവും അരങ്ങേറും.
6ന് ഓട്ടൻതുള്ളലും നൃത്ത സന്ധ്യയും ശാസ്ത്രീയ സംഗീതവുമാണ് ഉണ്ടാവുക. 7ന് വൈകിട്ട് കരോക്കെ ഗാനമേളയും ക്ലാസിക്കൽ ഡാൻസും. 8ന് ഫ്യൂഷൻ ഹാർമോണിയയും സെമി ക്ലാസിക്കൽ ഡാൻസും. 9ന് കരോക്കെയും മോഹനിയാട്ടവും. 10ന് കരോക്കെയും അഷ്‌ടപദിയും ശാസ്ത്രീയ നൃത്തവും കുച്ചുപ്പുടിയുമുണ്ടാവും.
11ന് ഗാനമേളയും നൃത്തനൃത്യങ്ങളും. 12ന് രാവിലെ പത്ത് മണിക്ക് സംഗീതാർച്ചനയും വൈകിട്ട് ഏഴിന് കഥകളിയും അരങ്ങേറും. 13ന് രാവിലെ ഒമ്പത് മണിക്ക് പഞ്ചാരിമേളവും ഉണ്ടാകും. രാത്രി സമാപന സമ്മേളനം മലബാർ ദേവസ്വം ബോർഡ് മെമ്പർ പി.കെ മധുസുദനൻ ഉദ്‌ഘാടനംചെയ്യും. ക്ഷേത്രകല, അക്കാദമി അവാർഡ് ജേതാവായ മേൽശാന്തി പാക്കത്തില്ലത്ത് വാസുദേവൻ നമ്പൂതിരിയെ ചടങ്ങിൽ ആദരിക്കും.