കനത്ത മഴയിൽ തളിപ്പറമ്പ് താലൂക്കിൽ മണ്ണിടിച്ചിൽ
തളിപ്പറമ്പ് താലൂക്കിൽ പെയ്ത കനത്ത മഴയിൽ കയരളം വില്ലേജിലെ കണ്ടക്കൈയിൽ സാജിദ്, കുന്നുംപ്രത്ത് ഫൗസിയ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി.
Jul 20, 2025, 11:49 IST
തളിപ്പറമ്പ : തളിപ്പറമ്പ് താലൂക്കിൽ പെയ്ത കനത്ത മഴയിൽ കയരളം വില്ലേജിലെ കണ്ടക്കൈയിൽ സാജിദ്, കുന്നുംപ്രത്ത് ഫൗസിയ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി.
കൊളച്ചേരി വില്ലേജിലെ പാട്ടയത്ത് മാളിയക്കൽ ഖാദറിന്റെ നിർമാണത്തിലിരിക്കുന്ന 10 വില്ലകളിൽ മൂന്നെണ്ണം തകർന്നു. ബാക്കിയുള്ളവ പലതും അപകടാവസ്ഥയിലാണ്. ഇത് തൊട്ടടുത്ത വീടുകളിൽ താമസിക്കുന്ന കുടുബങ്ങൾക്ക് ഭീഷണിയാണെന്ന് കൊളച്ചേരി വില്ലേജ് ഓഫീസർ അറിയിച്ചു.