മോറാഴ ഗ്രാമത്തെ ത്രില്ലടിപ്പിച്ച് തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ സ്കൂൾ കലോത്സവം, നടന ലാസ്യ ചിലമ്പൊലിയുമായി അരങ്ങുകൾ
തളിപറമ്പ് സൗത്ത് സബ് ജില്ല സ്കൂൾ കലോത്സവത്തിൻ്റെ മൂന്നാം നാൾ നൃത്ത ചുവടുകൾ കൊണ്ടു അരങ്ങുണർന്നു. മോറാഴ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വേദിയിൽ ഭരതനാട്യം, (എൽ പി, യു.പി ) കുച്ചിപ്പുടി (യു പി , എച്ച് എസ് , എച്ച്എസ് എസ് ) കേരള നടനം (എച്ച് എസ് ) എന്നീ നൃത്തരൂപങ്ങളാണ് അരങ്ങേറിയത്. മികച്ച നിലവാരം പുലർത്തിയ നൃത്ത മത്സരങ്ങൾ കാണാൻ
മോറാഴ : തളിപറമ്പ് സൗത്ത് സബ് ജില്ല സ്കൂൾ കലോത്സവത്തിൻ്റെ മൂന്നാം നാൾ നൃത്ത ചുവടുകൾ കൊണ്ടു അരങ്ങുണർന്നു. മോറാഴ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വേദിയിൽ ഭരതനാട്യം, (എൽ പി, യു.പി ) കുച്ചിപ്പുടി (യു പി , എച്ച് എസ് , എച്ച്എസ് എസ് ) കേരള നടനം (എച്ച് എസ് ) എന്നീ നൃത്തരൂപങ്ങളാണ് അരങ്ങേറിയത്. മികച്ച നിലവാരം പുലർത്തിയ നൃത്ത മത്സരങ്ങൾ കാണാൻ ഒന്നാം വേദിയിൽ പ്രേക്ഷകരുടെ വൻ സാന്നിദ്ധ്യമുണ്ടായിരുന്നു ഓരോ പ്രകടനങ്ങൾക്കും കൈയ്യടിച്ചു കൊണ്ടു സ ദസ് പ്രോത്സാഹിപ്പിച്ചതോടെ കൗമാര പ്രതിഭകൾക്കും ആവേശമായി വേദി രണ്ടായ നടനം (അഴിക്കോടൻ വായനശാല ഗ്രൗണ്ടിൽ ) സംഘ ഗാനം ( എൽ പി ജനറൽ) നാടകം (എച്ച് എസ് അറബിക്) എന്നിവയും അരങ്ങേറി. വേദി മൂന്നിൽ (യവനിക ) ശാസ്ത്രീയ സംഗീതവും നാലിൽ തരംഗിണി) മാപ്പിളപ്പാട്ട് മത്സരങ്ങളും നടന്നു മോണോആക്റ്റ്, കഥാപ്രസംഗം എന്നിവ വേദി ഏഴിൽ അറബിക് സാഹിത്യോത്സവത്തിൻ്റെ ഭാഗമായി നടന്നു. വേദി ഒൻപതിൽ(താളം ഹിന്ദി പദ്യം ചൊല്ലലും പ്രസംഗ മത്സരവും നടന്നു.
ആറു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മൊറാഴ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ സബ് ജില്ല കലോത്സവം എത്തുന്നത്. വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റുകളും സ്കൂളിലെ അധ്യാപകനും കമ്മിറ്റി കൺവീനറുമായ ലിജോ ജോസിൻ്റെ നേതൃത്വത്തിലാണ് ഒരുക്കിയിരിക്കുന്നത് പ്രധാന മത്സരങ്ങൾക്ക് ഒന്നാം വേദിയിൽ വെച്ചു തന്നെ ട്രോഫിയും സർട്ടിഫിക്കറ്റും നൽകുന്നുണ്ട് ഫലപ്രഖ്യാപനം വരുന്ന മുറയ്ക്ക് സമാപന സമ്മേളനത്തിൽ മറ്റുള്ളവ കൈമാറുമെന്ന് ലിജോ ജോസ് പറഞ്ഞു.
നാട്ടുകാരുടെയും വിദ്യാലയങ്ങളുടെയും മികച്ച പങ്കാളിത്തം കലോത്സവത്തെ മികച്ചതാക്കിയെന്ന് പോഗ്രാം കൺവീനർ സി.പി മുഹാസ് പറഞ്ഞു. കലോത്സവം വിജയിപ്പിക്കുന്നതിനായി പൊതുപ്രവർതകരും ജനപ്രതിനിധികളും വിദ്യാലയത്തിലെ പി ടി എ യും ഒറ്റകെട്ടായാണ് പ്രവർത്തിക്കുന്നത്. നാട്ടിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച ഉൽപ്പന്നങ്ങൾ കൊണ്ടാണ് എല്ലാവർക്കും വിഭവസമൃദ്ധമായ സദ്യ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പി.വി വൈഷ്ണവാണ് പോഗ്രാം കമ്മിറ്റി കൺവീനർ. വിവിധ സ്കൂളുകളിൽ നിന്നായി പന്ത്രണ്ടായിരത്തിലേറെപ്പേർ മൂന്ന് ദിവസമായി നടന്ന കലോത്സവത്തിൽ പങ്കെടുത്തു കഴിഞ്ഞു സമാപന ദിവസമായ 13 ന് വേദികളെ കോൾമയിർ കൊള്ളിച്ചു കൊണ്ട് സംഘ നൃത്തം, തിരുവാതിര, നാടകം, നാടൻ പാട്ട് തുടങ്ങിയ മത്സരങ്ങൾ അരങ്ങേറും.. വൈകിട്ട് നാലിന് സമാപന സമ്മേളനം ആന്തൂർ നഗരസഭാ ചെയർപേഴ്സൺ വി. സതീദേവി ഉദ്ഘാടനം ചെയ്യും. കണ്ണൂർ ഡിഡി ഇ ഡി . ഷൈനി വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും.