തളിപ്പറമ്പിലെ ക്ഷേത്രങ്ങളിലെത്തുന്നവർ കവർച്ചയ്ക്കിരയാവുന്നു ; നിരവധിപ്പേർക്ക് പണവും മൊബൈൽ ഫോണും നഷ്‌ടമായി

തളിപ്പറമ്പ് മേഖലയിലെ ക്ഷേത്രങ്ങളിൽ ദർശനത്തിന് എത്തുന്ന ഭക്തൻമാർ വ്യാപകമായി മോഷണത്തിന് ഇരയാകുന്നതായി പരാതി. വ്യാഴാഴ്ച്ച രാവിലെ 10ന് കാസർകോട് ചിറ്റാരിക്കൻ തവളക്കുണ്ട് ആലയിൽ പടിഞ്ഞാറെ വീട്ടിൽ

 


തളിപ്പറമ്പ് : തളിപ്പറമ്പ് മേഖലയിലെ ക്ഷേത്രങ്ങളിൽ ദർശനത്തിന് എത്തുന്ന ഭക്തൻമാർ വ്യാപകമായി മോഷണത്തിന് ഇരയാകുന്നതായി പരാതി. വ്യാഴാഴ്ച്ച രാവിലെ 10ന് കാസർകോട് ചിറ്റാരിക്കൻ തവളക്കുണ്ട് ആലയിൽ പടിഞ്ഞാറെ വീട്ടിൽ സജിൻ മോഹൻ്റെ (36) 27000രൂപ വിലയുള്ള മൊബൈൽ ഫോൺ നഷ്ടമായി ക്ഷേത്ര ദർശനത്തിന് എത്തിയപ്പോൾ മൊബൈൽ ഫോൺ കീശയിലിട്ട് ഷർട്ട് തൂക്കിയിടുന്ന റാക്കിൽ വയ്ക്കുകയും ദർശനം കഴിഞ്ഞ് മടങ്ങിയപ്പോൾ കാണാതാവുകയായിരുന്നു. സജിൻമോഹൻ്റെ പരാതിയിൽ തളിപറമ്പ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. 

ഇതിന് സമാനമായി തൃച്ചംബരം ശ്രീ കൃഷ്ണ ക്ഷേത്രത്തിലും ഭക്തരുടെ പണവും മൊബൈൽ ഫോണും ക്ഷേത്രത്തിലെ കാണിക്കപ്പണവും വ്യാപകമായി മോഷണം പോയിട്ടുണ്ട്  ശ്രീകോവിലിനു മുന്നിലെ കാണിക്കപ്പാത്രത്തിൽ നിന്ന് ഉൾപ്പെടെ പണം കവരുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട് കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ പുറത്തുതൂക്കിയിട്ട ഭക്തന്റെ ഷർട്ടിൽ നിന്ന് മൊബൈൽ ഫോണും 1000 രൂപയും മോഷണം പോവുകയായിരുന്നു.

കണ്ണൂർജില്ലയ്ക്ക് പുറത്തുനിന്നെത്തിയ വ്യവസായിയായ മറ്റൊരുഭക്തന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് 5000 രൂപയും കവർന്നിട്ടുണ്ട്
ശ്രീകോവിലിന് മുന്നിൽ കാണിക്ക അർപ്പിക്കാനായി വെച്ച പാത്രത്തിൽ നിന്ന് പണം എടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ക്ഷേത്രത്തിൽ സുരക്ഷയ്ക്കായി സെക്യൂരിറ്റി ജീവനക്കാർ നിലവിലുള്ളപ്പോഴാണ് തുടർച്ചയായ മോഷണങ്ങൾ നടക്കുന്നത്. 
എന്നാൽ മോഷണം ഒഴിവാക്കാൻ ഇവിടെയെത്തുന്ന ഭക്തജനങ്ങൾ ദേവസ്വം ഏർപ്പെടുത്തിയ ക്ലോക്ക് റൂം സംവിധാനം വേണ്ടത്ര ഉപയോഗപ്പെടുത്തണമെന്നാണ് ക്ഷേത്ര അധികൃതരുടെ അഭ്യർത്ഥന.