തളിപറമ്പ പട്ടുവത്ത് പൂട്ടിയിട്ട വീട് കുത്തി തുറന്ന് മോഷണം ; സ്വര്‍ണ്ണാഭരണങ്ങൾ കവര്‍ന്നു
തളിപറമ്പ് പട്ടുവത്ത് പൂട്ടിയിട്ട വീട് കുത്തി തുറന്ന് മോഷ്ടാവ് സ്വർണ്ണാഭരണങ്ങൾ കവർന്നു. വെളിച്ചാങ്കീലിലെ പി.പി. ബാലൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഈക്കഴിഞ്ഞ നാലിന് ഞായറാഴ്ച വീട്ടുടമയായ ബാലനും ഭാര്യയും വീട് പൂട്ടി ബംഗളൂരുവിലുള്ള മകൻ്റെ വീട്ടിലേക്ക് പോയതായിരുന്നു.
തളിപറമ്പ് : തളിപറമ്പ് പട്ടുവത്ത് പൂട്ടിയിട്ട വീട് കുത്തി തുറന്ന് മോഷ്ടാവ് സ്വർണ്ണാഭരണങ്ങൾ കവർന്നു. വെളിച്ചാങ്കീലിലെ പി.പി. ബാലൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഈക്കഴിഞ്ഞ നാലിന് ഞായറാഴ്ച വീട്ടുടമയായ ബാലനും ഭാര്യയും വീട് പൂട്ടി ബംഗളൂരുവിലുള്ള മകൻ്റെ വീട്ടിലേക്ക് പോയതായിരുന്നു.
ഒൻപതിന് വെള്ളിയാഴ്ച രാവിലെ വീടിനു സമീപത്ത് താമസിക്കുന്ന സഹോദരി യശോദ ചെടികൾക്ക് വെള്ളം ഒഴിക്കാനെത്തിയപ്പോഴാണ് വീടിൻ്റെ മുൻവശത്തെവാതിൽ തുറന്നു കിടക്കുന്നതായി കണ്ടത്.അകത്ത് കയറി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസ്സിലായത്.രണ്ട് കിടപ്പുമുറിയിലേയും അലമാരകൾ കുത്തി തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്.
അലമാരയിലെ ലോക്കറിൽ സൂക്ഷിച്ച ഒരു ബ്രേസ്ലെറ്റും രണ്ട് ചെറിയ മോതിരങ്ങളും മോഷണം പോയിട്ടുണ്ട്. തുടർന്ന് തളിപ്പറമ്പ് പോലീസിൽവിവരമറിയിക്കുകയായിരുന്നു.1,30,000 രൂപയുടെ ആഭരണങ്ങൾ കവർന്നു വെന്ന പരാതിയിൽ കേസെടുത്തതളിപ്പറമ്പ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പൊലിസ് പരിശോധിച്ചു വരികയാണ്.