തളിപ്പറമ്പിൻ്റെ സ്വന്തം നടൻ സന്തോഷ് കീഴാറ്റൂർ ഉൾപ്പടെ ആവേശപൂർവം ഏറ്റു വിളിച്ച മുദ്രാവാക്യങ്ങൾക്കിടയിൽ സ്‌നേഹമഴയായ് ടീച്ചർ
തളിപ്പറമ്പിൻ്റെ സ്വന്തം നടൻ സന്തോഷ് കീഴാറ്റൂർ ഉൾപ്പടെ ആവേശപൂർവം ഏറ്റു വിളിച്ച മുദ്രാവാക്യങ്ങൾക്കിടയിൽ സ്‌നേഹമഴയായ് ടീച്ചർ കീഴാറ്റൂരിലെത്തി . അവരിലൊരാളായി നടന്നു
തളിപ്പറമ്പിൻ്റെ സ്വന്തം നടൻ സന്തോഷ് കീഴാറ്റൂർ ഉൾപ്പടെ ആവേശപൂർവം ഏറ്റു വിളിച്ച മുദ്രാവാക്യങ്ങൾക്കിടയിൽ സ്‌നേഹമഴയായ് ടീച്ചർ കീഴാറ്റൂരിലെത്തി . അവരിലൊരാളായി നടന്നു. അൽപം വാക്കുകളിൽ വോട്ടഭ്യർഥന. അവിടെനിന്നിറങ്ങി പുളിമ്പറന്പിലേക്ക്. ചാലത്തൂർ, തലോറ, മാവിച്ചേരി, കാഞ്ഞിരങ്ങാട് , കാലിക്കടവ് പാലം, മഴൂർ കലാവേദി, പൂമംഗലം, ചവനപ്പുഴ കൃഷ്‌ണപ്പിള്ള വായനശാല , കരിന്പം, ബാവുപ്പറന്പ്, തൃച്ചംബരം, പ്ലാത്തോട്ടം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കൂവോട് സമാപിച്ചു.
പര്യടനത്തിലുടനീളം സന്തോഷ് കീഴാറ്റൂരും പങ്കെടുത്തു നേരിൻ്റെ പക്ഷത്ത് നിൽക്കുന്നത് കൊണ്ടാണ് ഇടതുപകത്ത് കലാകാരന്മാരും പൊതു ജനങ്ങളും ഉറാച്ച് നിൽക്കുന്നതെന്ന് അദ്ദേഹം സ്വീകരണ കേന്ദ്രങ്ങളിൽ പറഞ്ഞു സ്വീകരണകേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ കെ സി ഹരികൃഷ്‌ണൻ, കെ സന്തോഷ് , എൻ അനിൽകുമാർ, സി എം കൃഷ്ണൻ, ടി ബാലകൃഷ്‌ണൻ, പി കെ കുഞ്ഞിരാമൻ, ഷിബിൻ കാനായി, എ പ്രദീപൻ, സി കെ ഷോന, പി മുഹാസ്, ടി പി അഖില, വി സതീദേവി, മീത്തൽ കരുണാകരൻ, പാച്ചേനി രാജീവൻ, എ വി രജീഷ് , തോമസ്, പി അബ്ദുറഹ്മാൻ, തുടങ്ങിയവർ സംസാരിച്ചു.