തളിപ്പറമ്പ മുനിസിപ്പൽതല പഠനോത്സവം തൃച്ചംബരം യു.പി. സ്കൂളിൽ നടന്നു
സമഗ്ര ശിക്ഷാ കേരളം തളിപ്പറമ്പ നോർത്ത് ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ മുനിസിപ്പൽതല പഠനോത്സവം തൃച്ചംബരം യു.പി. സ്കൂളിൽ വച്ച് നടത്തി.

തളിപ്പറമ്പ : സമഗ്ര ശിക്ഷാ കേരളം തളിപ്പറമ്പ നോർത്ത് ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ മുനിസിപ്പൽതല പഠനോത്സവം തൃച്ചംബരം യു.പി. സ്കൂളിൽ വച്ച് നടത്തി. തളിപ്പറമ്പ നഗരസഭ കൗൺസിലർ സി.പി. മനോജ് ഉദ്ഘാടനവും എൽ.കെ.ജി., യു.കെ.ജി. കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും നടത്തി.
ഏഴാം തരത്തിലെ ദേവികയുടെ മ്യൂറൽ പെയിന്റിങ് പി.ടി.എ. പ്രസിഡൻ്റ് വി.വി. രാജേഷ് പ്രകാശനം ചെയ്തു. തളിപ്പറമ്പ നോർത്ത് ബി.പി.സി. കെ. ബിജേഷ്, സി.ആർ.സി. കോഡിനേറ്റർ സിൽജ,മദർ പി.ടി.എ. ചെയർപേഴ്സൺ യു. പ്രിയ, കെ. മുഹമ്മദ്, ടി.അംബരീഷ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എം.ടി. മധുസൂദനൻ സ്വാഗതവും കെ.എസ്. വിനീത് നന്ദിയും പറഞ്ഞു.
ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന ഉൽപ്പന്നങ്ങളുടെയും മികവുകളുടെയും പ്രദർശനവും തത്സമയ പരീക്ഷണങ്ങളും രാവിലെ 10:30 മുതൽ 12:30 വരെ രക്ഷിതാക്കൾക്കും കുട്ടികൾക്കും കാണാനുള്ള അവസരം നൽകി.
പാഠാനുബന്ധ പ്രവർത്തനങ്ങളുടെ അവതരണം നടത്തി. പാട്ടുകളുടെ ദൃശ്യാവിഷ്കാരം, പാവനാടകങ്ങൾ, ഇംഗ്ലീഷ് സ്കിറ്റ്, നാടൻ പാട്ടുകൾ, ലഹരിക്കെതിരെയുള്ള മൂകാഭിനയം തുടങ്ങി വിവിധങ്ങളായ പരിപാടികൾ കുട്ടികൾ സ്റ്റേജിൽ അവതരിപ്പിച്ചു.