കൗമാര കലാവസന്തവുമായി തളിപ്പറമ്പ് സൗത്ത് ഉപജില്ല കലോത്സവം നവംബർ പത്തിന് മോറാഴയിൽ തുടങ്ങും
കൗമാര കലയുടെ വസന്തവുമായി തളിപ്പറമ്പ് സൗത്ത് ഉപജില്ല കലോത്സവം നവംബർ 10മുതൽ 13 വരെ മോറാഴ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.വിവിധ സ്കൂളുകളിൽ നിന്നായി മൂവായിരത്തിലധികം പ്രതിഭകളായ വിദ്യാർത്ഥികൾ സ്റ്റേജ്,
മോറാഴ : കൗമാര കലയുടെ വസന്തവുമായി തളിപ്പറമ്പ് സൗത്ത് ഉപജില്ല കലോത്സവം നവംബർ 10മുതൽ 13 വരെ മോറാഴ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.വിവിധ സ്കൂളുകളിൽ നിന്നായി മൂവായിരത്തിലധികം പ്രതിഭകളായ വിദ്യാർത്ഥികൾ സ്റ്റേജ്, സ്റ്റേജ് ഇതര മത്സരങ്ങളിലായി മാറ്റുരയ്ക്കും.ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, തിരുവാതിര, കോൽക്കളി, നാടൻപാട്ട്, വഞ്ചിപ്പാട്ട്, സംഘനൃത്തം, നാടകം, മാപ്പിളകലകൾ തുടങ്ങി വൈവിധ്യമാർന്ന കലാവിരുന്നുകൾ കലോത്സവ വേദിയിൽ അരങ്ങേറും.
നവംബർ 11ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.ആന്തൂർ മുൻസിപ്പൽ ചെയർപേഴ്സൺ വി. സതീദേവി അധ്യക്ഷത വഹിക്കും.സിനിമാ താരം സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായി പങ്കെടുത്ത് ബ്രോഷർ പ്രകാശനം ചെയ്യും.തളിപ്പറമ്പ് സൗത്ത് സബ്ജില്ല എ ഇ ഒ കെ കെ രവീന്ദ്രൻ കലോത്സവ വിശദീകരണം നടത്തും. ആന്തൂർ നഗരസഭാ വൈസ് ചെയർമാൻ വിനോദ് കുമാർ പാച്ചേനി, ഇരിക്കൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസി. ടി കെ ശ്രീലേഖ,മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി സി വിനോദ് കുമാർ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി ഷമീമ, കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസി. എസ് പിരമേശൻ , കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ, ആന്തൂർ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.ആമിന, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഓമന മുരളിധരൻ തുടങ്ങിയവർ സംസാരിക്കും.സംഘാടകസമിതി ജനറൽ കൺവീനർ ചേതന ജയദേവ് സ്വാഗതവും ജി എച്ച്എസ്എസ് മൊറാഴ ഹെഡ്മിസ്ട്രസ് സരിത എ നന്ദിയും പറയും.
13 ന് വൈകിട്ട് നാലിന് ചേരുന്ന സമാപന സമ്മേളനം ആന്തൂർ നഗരസഭ ചെയർപേഴ്സൺ വി സതീദേവി ഉദ്ഘാടനം ചെയ്യും. കണ്ണൂർ ഡിഡി ഇ ഷൈനി ഡി സമ്മാനദാനം നിർവഹിക്കും ആന്തൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എആമിന അധ്യക്ഷയാകും. ആന്തൂർ നഗരസഭ കൗൺസിലർമാരായ പ്രിയ കെ എം,,ഷമീറ കെപി, കൊമ്പൻ കുഞ്ഞപ്പ, പ്രേമവല്ലി എ വി,പറശ്ശിനിക്കടവ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ രൂപേഷ് കെ,ചട്ടുകപ്പാറ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ റിംല സി എം,മയ്യിൽ ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് നിഷ പി, കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ പി എസ്, തളിപ്പറമ്പ് സൗത്ത് ബി പി സി നൗഷാദ് കെ, ജിഎച്ച്എസ്എസ് മൊറാഴ എസ് എം സി ചെയർമാൻ മുഹമ്മദ് അഷ്റഫ് കെ വി, ജിഎച്ച്എസ്എസ് മോറാഴ മദർ പി ടി എ പ്രസിഡൻറ് മിനി പി, സി എച്ച് കെ എം എസ് യുപിസ്കൂൾ പിടിഎ പ്രസിഡൻറ് എൽ ടി ഷാജു എന്നിവർ സംസാരിക്കും.സംഘാടക സമിതി കൺവീനർ സരിത എ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ വൈഷ്ണവ് പി വി നന്ദിയും പറയും.