തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ലഹരി വിരുദ്ധ ക്യാമ്പയിൻ ഇന്ന് ; ലഹരി ഉപയോഗത്തിലോ വിപണനത്തിലോ ഏർപ്പെടുന്ന വ്യാപാരികൾക്കും ജീവനക്കാർക്കുമെതിരെ മുഖം നോക്കാതെ നടപടിയെന്ന് നേതാക്കൾ

ലഹരിക്കെതിരെ ശക്തമായ നിലപാടുമായി തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ. ലഹരി ഉപയോഗത്തിലോ വിപണനത്തിലോ ഏർപ്പെടുന്ന വ്യാപാരികൾക്കും ജീവനക്കാർക്കും സംഘടനയുടെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിക്കില്ലെന്നും ലഹരിയുമായി ബന്ധപ്പെട്ട് നിയമ നടപടി ഉണ്ടായാൽ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ  വ്യക്തമാക്കി.

 ലഹരി മാഫിയ സംഘങ്ങളുടെ സ്വാധീനത്തിൽപ്പെടുന്നത് തടയുകയും ലഹരിയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളും നടപടികളും വ്യാപാരികളിലേക്ക് എത്തിക്കുകയുമെന്ന ലക്ഷ്യത്തോടെ ചൊവ്വാഴ്ച്ച തളിപ്പറമ്പ് വ്യാപാര ഭവനിൽ ലഹരി വിരുദ്ധ ക്യാംപയിൻ സംഘടിപ്പിക്കും. തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സൺ പി.കെ സുബൈർ  ഉദ്ഘാടനം ചെയ്യും. 

 തളിപ്പറമ്പ് : ലഹരിക്കെതിരെ ശക്തമായ നിലപാടുമായി തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ. ലഹരി ഉപയോഗത്തിലോ വിപണനത്തിലോ ഏർപ്പെടുന്ന വ്യാപാരികൾക്കും ജീവനക്കാർക്കും സംഘടനയുടെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിക്കില്ലെന്നും ലഹരിയുമായി ബന്ധപ്പെട്ട് നിയമ നടപടി ഉണ്ടായാൽ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ  വ്യക്തമാക്കി.

 ലഹരി മാഫിയ സംഘങ്ങളുടെ സ്വാധീനത്തിൽപ്പെടുന്നത് തടയുകയും ലഹരിയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളും നടപടികളും വ്യാപാരികളിലേക്ക് എത്തിക്കുകയുമെന്ന ലക്ഷ്യത്തോടെ ചൊവ്വാഴ്ച്ച തളിപ്പറമ്പ് വ്യാപാര ഭവനിൽ ലഹരി വിരുദ്ധ ക്യാംപയിൻ സംഘടിപ്പിക്കും. തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സൺ പി.കെ സുബൈർ  ഉദ്ഘാടനം ചെയ്യും. 

പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുക്കും. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ ലഹരി ഉപയോഗിക്കുകയോ ലഹരി വിപണനത്തിൽ ഏർപ്പെടുകയോ ചെയ്യുന്നുവെന്ന് തെളിഞ്ഞാൽ, യാതൊരു ആനുകൂല്യവും നൽകാതെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന തീരുമാനവും അസോസിയേഷൻ കൈക്കൊണ്ടിട്ടുണ്ടെന്നും പ്രസിഡന്റ് കെ. എസ്. റിയാസ് പറഞ്ഞു. ജനറൽ സെക്രട്ടറി വി. താജുദ്ദീൻ, ടി ജയരാജ്‌,സി.ടി അഷ്‌റഫ്‌,കെ.കെ നാസർ, പി. പ്രദീപ്‌ കുമാർ,കെ.പി.പി ജമാൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.