തളിപ്പറമ്പിൽ വീണ്ടും മയക്കുമരുന്ന് വേട്ട ; എം ഡി എം എ യുമായി യുവതിയടക്കം രണ്ട് പേരെ എക്സൈസ് പിടികൂടി
തളിപ്പറമ്പിൽ വീണ്ടും എക്സൈസ് മയക്കുമരുന്ന് വേട്ട. അതിമാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവും യുവതിയുമടക്കം രണ്ട് പേര് തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ.
പട്ടുവം കുന്നരു സ്വദേശി മുജീബ് റഹ്മാൻ (33) കർണ്ണാടക കോടേഗര സ്വദേശിനി മൈനാസ് മുഷ്‌കാൻ (23) എന്നിവരാണ് പിടിയിലായത്. എം.ഡി.എം.എ വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവർ.
കണ്ണൂർ : തളിപ്പറമ്പിൽ വീണ്ടും എക്സൈസ് മയക്കുമരുന്ന് വേട്ട. അതിമാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവും യുവതിയുമടക്കം രണ്ട് പേര് തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ. ജോയിൻ്റ് എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം പി വി ശ്രീകുമാർ നൽകിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോസഫ് .ജെയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 2.1 ഗ്രാം എംഡിഎംഎയുമായി പ്രതികൾ പിടിയിലായത്.
പട്ടുവം കുന്നരു സ്വദേശി മുജീബ് റഹ്മാൻ (33) കർണ്ണാടക കോടേഗര സ്വദേശിനി മൈനാസ് മുഷ്‌കാൻ (23) എന്നിവരാണ് പിടിയിലായത്. എം.ഡി.എം.എ വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവർ. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അസീസ്, ബിജു വിവി ,പ്രിവന്റ് ഓഫീസർ ഗ്രേഡ് ഉല്ലാസ് ജോസ്, വിജിത്ത് ടിവി, സിവിൽ എക്സൈസ് ഓഫീസർ കലേഷ്.എം, വനിത സിവിൽ എക്സൈസ് ഓഫീസർ സുജിത എൻ. സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ.എം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കേസിന്റെ തുടർനടപടികൾ വടകര നാർക്കോട്ടിക് കോടതിയിൽ നടക്കും.