ആ നാറികൾക്ക് അറിയില്ലല്ലോ നിങ്ങളുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയും അധികാരഭ്രാന്തും ;  സി.പി.എം സംസ്ഥാന സെക്രട്ടറിക്കെതിരെ അപവാദ പരാമർശവുമായി തളിപ്പറമ്പ് കീഴാറ്റൂർ ബ്രാഞ്ച് സെക്രട്ടറി

സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനും മുൻ എം. എൽ.എയും സംസ്ഥാന കമ്മിറ്റിയംഗ വുമായിരുന്ന ജയിംസ് മാത്യുവിനുമെതിരെ ആക്ഷേപ പരാമർശവുമായി സി.പി.എം ബ്രാഞ്ച് സെക്രട്ടറി.

 

തളിപ്പറമ്പ്: സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനും മുൻ എം. എൽ.എയും സംസ്ഥാന കമ്മിറ്റിയംഗ വുമായിരുന്ന ജയിംസ് മാത്യുവിനുമെതിരെ ആക്ഷേപ പരാമർശവുമായി സി.പി.എം ബ്രാഞ്ച് സെക്രട്ടറി. തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ കീഴാറ്റൂർ ബ്രാഞ്ച് സെക്രട്ടറി കെ.പി പ്രകാശനാണ് അങ്ങേയറ്റം ആക്ഷേപകരമായ സോഷ്യൽ മീഡിയയിൽ പോസ്റ്റ്  ചെയ്തത്. സി.പി.എം ഏരിയ ലോക്കൽ- ജില്ലാ നേതാക്കൾ അടക്കം സുഹൃത്ത് ലിസ്റ്റിലുള്ള എഫ്.ബി അക്കൗണ്ടിലാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചത്.

ടി.കെ ഗോവിന്ദനോടുള്ള അഭ്യർത്ഥന എന്ന നിലയിലാണ് ദീർഘമായ പോസ്റ്റ്. കടുത്ത മുസ്ലിംവിരുദ്ധ പോസ്റ്റുകളാണ് ബ്രാഞ്ച് സെക്രട്ടറി സോഷ്യൽമീഡിയകളിൽ എന്നും രാത്രി പോസ്റ്റ് ചെയ്യാറ്.

പിന്നെ എന്തുണ്ട് മാഷേ തളിപ്പറമ്പിന്റെ വികസന കാഴ്‌ചപ്പാട്. കോണികൾക്കും കൊങ്ങികൾക്കും താങ്ങി നടക്കാനാണോ ഭാവി പരിപാടി. ഭൂതകാല കമ്മി മാഷേ ചില അന്തംകമ്മികൾ നിങ്ങൾ എന്തോ എന്തരോ ആണെന്ന് കരുതി ഇതുവരെ കാണാത്ത നിങ്ങൾക്ക് വോട്ട് ചെയ്‌തിട്ടുണ്ട്. ആ നാറികൾക്ക് അറിയില്ലല്ലോ നിങ്ങളുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയും അധികാരഭ്രാന്തും. ഞാൻ കീഴാറ്റൂർകാരനാണ്.

പഴയ സർക്കാർ (പിണറായി സർക്കാർ) ഇവിടുത്തേക്ക് വേണ്ടി ഒരു റോഡിന് സ്ഥലം എടുപ്പ് നടത്തിയിട്ടുണ്ട്.പഴയ പുംഗവൻ എം.എൽ.എ (ജയിംസ് മാത്യു) ആ റോഡിന് എട്ട് കോടി സംസ്ഥാന ബജറ്റിലും പാസാക്കിയിട്ടുണ്ട്. പിന്നീട് വന്ന പുംഗവൻ എം. എൽ. എ (എം.വി ഗോവിന്ദൻ) ഒരു പുല്ലും പുളുത്തിയിട്ടില്ല. അവസാനകാലം മഞ്ഞക്കുറ്റി കുഴിച്ചിട്ടു.