തളിപ്പറമ്പിന് അതിവേഗ റെയിൽ സ്റ്റേഷൻ വേണം ; 12 ന് പ്രത്യേക കൗൺസിൽ യോ​ഗം 

അതിവേഗ റെയിൽ പദ്ധതി തളിപ്പറമ്പിലേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ടും നഗര സേന രൂപീകരണം പരിഗണിക്കാനും 12ന് പ്രത്യേക കൗൺസിൽ യോഗം ചേരും. തിരുവനന്തപുരം മുതൽ കണ്ണൂർ ജില്ലയിലെ മുണ്ടയാട് വരെ പരിഗണിക്കുന്ന അതിവേഗ റെയിൽ പദ്ധതിയുടെ അവസാന സ്റ്റേഷൻ തളിപ്പറമ്പിലേക്ക് നീട്ടി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രമേയം നൽകുന്നതിനായി യോഗത്തിൽ പ്രത്യേക അജണ്ട പരിഗണിക്കും.

 

തളിപ്പറമ്പിന്റെ ഭാവി വികസനത്തിനും വടക്കൻ കേരളത്തിന്റെ ഗതാഗത മേഖലയിലെ വളർച്ചയ്ക്കും നിർണായകമായ ഈ വിഷയത്തിൽ നഗരസഭയുടെ ഔദ്യോഗിക നിലപാട് രൂപീകരിക്കുന്നതിനാണ് പ്രത്യേക കൗൺസിൽ യോഗം വിളിച്ചു ചേർത്തത്. 

 തളിപ്പറമ്പ് : അതിവേഗ റെയിൽ പദ്ധതി തളിപ്പറമ്പിലേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ടും നഗര സേന രൂപീകരണം പരിഗണിക്കാനും 12ന് പ്രത്യേക കൗൺസിൽ യോഗം ചേരും. തിരുവനന്തപുരം മുതൽ കണ്ണൂർ ജില്ലയിലെ മുണ്ടയാട് വരെ പരിഗണിക്കുന്ന അതിവേഗ റെയിൽ പദ്ധതിയുടെ അവസാന സ്റ്റേഷൻ തളിപ്പറമ്പിലേക്ക് നീട്ടി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രമേയം നൽകുന്നതിനായി യോഗത്തിൽ പ്രത്യേക അജണ്ട പരിഗണിക്കും.

തളിപ്പറമ്പിന്റെ ഭാവി വികസനത്തിനും വടക്കൻ കേരളത്തിന്റെ ഗതാഗത മേഖലയിലെ വളർച്ചയ്ക്കും നിർണായകമായ ഈ വിഷയത്തിൽ നഗരസഭയുടെ ഔദ്യോഗിക നിലപാട് രൂപീകരിക്കുന്നതിനാണ് പ്രത്യേക കൗൺസിൽ യോഗം വിളിച്ചു ചേർത്തത്. 

ഇതോടൊപ്പം നഗരത്തിലെ അനധികൃത വ്യാപാരങ്ങൾ, കയ്യേറ്റങ്ങൾ, നിർമാണങ്ങൾ എന്നിവ തടയുക, പാർക്കിങ് ക്രമീകരണങ്ങൾ കാര്യക്ഷമമാക്കുക, ഗതാഗതക്കുരുക്ക് ഒഴിവാക്കുക, നഗര ശുചിത്വം ഉറപ്പാക്കുക, റോഡുകളുടെ ഇരുവശങ്ങളിലും ഹരിതപരിപാലനം, ലഹരി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കണ്ടെത്തി അധികാരികളുടെ ശ്രദ്ധയിൽപെടുത്തുക, വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും പൊതുസ്ഥലങ്ങളിൽ ആവശ്യമായ സഹായം ലഭ്യമാക്കുക, കച്ചവട ലൈസൻസ്, കെട്ടിട പെർമിറ്റ്, കെട്ടിട നമ്പർ, വിവിധ നികുതികൾ എന്നിവ സംബന്ധിച്ച നിയമാനുസൃത നടപടികൾ പാലിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നഗരത്തിലെ പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും നഗരസേന എന്ന പേരിൽ സ്ഥിരം വൊളന്റിയർ സംവിധാനം രൂപീകരിക്കുന്നതിനുള്ള നിർദേശവും കൗൺസിൽ പരിഗണിക്കും.