തളിപ്പറമ്പ് തീപിടുത്തം : ഫയർ ഫോഴ്സ് ഉൾപ്പടെയുള്ള സംവിധാനങ്ങൾക്ക് വീഴ്ച്ച,വ്യാപാരികൾക്ക് സർക്കാർ അടിയന്തിര ധനസഹായം നൽകണം : സണ്ണി ജോസഫ്

തളിപറമ്പിലെ തീപ്പിടിത്തത്തിൽ സർവ്വതും നഷ്ടപ്പെട്ട വ്യാപാരികൾക്ക് സർക്കാർ അടിയന്തര സഹായം ഉറപ്പാക്കണമെന്ന് കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫ്.

 

കണ്ണൂർ : തളിപറമ്പിലെ തീപ്പിടിത്തത്തിൽ സർവ്വതും നഷ്ടപ്പെട്ട വ്യാപാരികൾക്ക് സർക്കാർ അടിയന്തര സഹായം ഉറപ്പാക്കണമെന്ന് കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫ്. പറഞ്ഞു. ഇന്നലെ തീപ്പിടിത്തം നടന്ന തളിപറമ്പ് ബസ് സ്റ്റാൻഡ് പരിസരത്തെ കെട്ടിടങ്ങൾ സന്ദർശിച്ചതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും ഫയർ ഫോഴ്സ് ഉൾപ്പടെയുള്ള സംവിധാനങ്ങൾക്ക് വീഴ്ച്ച ഉണ്ടായി.
പെട്ടന്ന് തീ അണയ്ക്കാൻ സാധിക്കാതിരുന്നതിന് കാരണം സംവിധാനങ്ങളുടെ അപര്യാപ്തതയെന്നും അദ്ദേഹം പറഞ്ഞു.