തളിപ്പറമ്പിൽ റോഡരികിൽ അടുക്കി വെച്ച ഇലക്ട്രിക്ക് പോസ്റ്റ് ദേഹത്ത് വീണ് യുവാവ് മരിച്ചു
റോഡരികിൽ അടുക്കിവെച്ച ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് പരിക്കേറ്റ യുവാവ് മരിച്ചു.കാഞ്ഞിരങ്ങാട് വടക്കേമൂലയിലെ കേളോത്ത് വീട്ടിൽ കെ.അജീഷാ(36)ണ് മരിച്ചത്
Aug 14, 2026, 09:05 IST
തളിപ്പറമ്പ്: റോഡരികിൽ അടുക്കിവെച്ച ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് പരിക്കേറ്റ യുവാവ് മരിച്ചു.കാഞ്ഞിരങ്ങാട് വടക്കേമൂലയിലെ കേളോത്ത് വീട്ടിൽ കെ.അജീഷാ(36)ണ് മരിച്ചത്.ഇന്നലെ (ആഗസ്റ്റ്-13)രാത്രി ഏഴോടെയായിരുന്നു അപകടം. ഗുരുതമായി പരുക്കേറ്റ അജീഷിനെനാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും അതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.
പി.ചന്ദ്രൻ-കേളോത്ത് മാധവി ദമ്പതികളുടെ മകനാണ്.ഇലക്ട്രീഷ്യനാണ് മരിച്ച അജീഷ്.സഹോദരങ്ങൾ: ചന്ദ്രിക, സുഷമ(കോട്ടക്കടവ്).കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് (ആഗസ്റ്റ്-14)ഉച്ചക്ക് 12.30 ന് സംസ്‌ക്കരിക്കും.