തളിപ്പറമ്പ് നഗരസഭ പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം ; അടിയന്തരയോഗം വിളിച്ചുചേർത്ത്  നഗരസഭ ചെയർപേഴ്സൺ

നഗരസഭ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷം. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അടിയന്തരയോഗം വിളിച്ചുചേർത്തു.

 

തളിപ്പറമ്പ് : നഗരസഭ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷം. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അടിയന്തരയോഗം വിളിച്ചുചേർത്തു.

യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റിയിൽ നിന്നും കുടിവെള്ളം ശേഖരിച്ച് നഗരത്തിൽ വിതരണം നടത്തുന്നതിന് കുടിവെള്ള വിതരണക്കാരുമായി ധാരണപത്രത്തിന്റെ അടിസ്ഥാനത്തിൽ കുടിവെള്ളം വിതരണം നടത്തുന്നതിന് മുഹമ്മദ് ഫൈസൽ തളിപ്പറമ്പ്, ജാഫർ കെ പി , മുഹമ്മദ് കുഞ്ഞി കെപി, എന്നിവരെ ചുമതലപ്പെടുത്തി.

ചെയർപേഴ്സന്റ  അധ്യക്ഷത യോഗത്തിൽ നഗരസഭാ സ്ഥിരം  സമിതി അധ്യക്ഷന്മാർ നഗരസഭാ സെക്രറി, ക്ലീൻ സിറ്റി  മാനേജർ, പബ്ലിക് ഹെൽത്ത് ഉദ്യോഗസ്ഥർ, കുടിവെള്ള വിതരണക്കാർ എന്നിവർ പങ്കെടുത്തു.