എസ്ഐയാണെന്ന് പറഞ്ഞ് പണം തട്ടിയ സംഭവം : പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് തളിപ്പറമ്പിലെ വ്യാപാരി നേതാക്കൾ
പയ്യന്നൂർ എസ്ഐയാണെന്ന് പറഞ്ഞ് പണം തട്ടിയ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് തളിപ്പറമ്പിലെ വ്യാപാരി നേതാക്കൾ .
ശനിയാഴ്ച രാവിലെയാണ് പയ്യന്നൂരിലെ എസ്ഐയാണെന്ന് പറഞ്ഞ് തളിപ്പറമ്പ് ചവനപ്പുഴ സ്വദേശി ജയ്സൺ പയ്യന്നൂർ ടൗണിലും പിലാത്തറ യിലും കടകളിൽ കയറി പണം വാങ്ങിയത്.
തളിപ്പറമ്പ : പയ്യന്നൂർ എസ്ഐയാണെന്ന് പറഞ്ഞ് പണം തട്ടിയ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് തളിപ്പറമ്പിലെ വ്യാപാരി നേതാക്കൾ .ശനിയാഴ്ച രാവിലെയാണ് പയ്യന്നൂരിലെ എസ്ഐയാണെന്ന് പറഞ്ഞ് തളിപ്പറമ്പ് ചവനപ്പുഴ സ്വദേശി ജയ്സൺ പയ്യന്നൂർ ടൗണിലും പിലാത്തറ യിലും കടകളിൽ കയറി പണം വാങ്ങിയത്. ഞാൻ പയ്യന്നൂരിൽ SI ആണെന്നും ഓട്ടോറിക്ഷയ്ക്ക് കൊടുക്കാൻ ചില്ലറയില്ലെന്നും പറഞ്ഞാണ് പണം വാങ്ങുന്നത്.
ഒരു സ്‌ഥാപനത്തിൽ കയറി 410 രൂപയാണ് വാങ്ങിയത്. ഞായറാഴ്ച തളിപ്പറമ്പ് ബസ്സ്റ്റാന്റിലെ വ്യാപാര സ്ഥാപനത്തിൽ വ്യാജ പോലീസ് ചമഞ്ഞു പൈസ വാങ്ങാൻ എത്തിയപ്പോൾ വ്യാപാരിയുടെ തന്ത്ര പരമായ ഇടപെടലിലൂടെ മർച്ചെന്റസ് അസോസിയേഷൻ ഭാരവാഹികളെ അറിയിക്കുകയും നേതാക്കളായ റിയാസ്, താജുദ്ധീൻ, ഇബ്രാഹിംകുട്ടി എന്നിവർ ചേർന്ന് ജയ്സണെ തളിപ്പറമ്പ് പോലീസിൽ ഏല്പിക്കുകയും ചെയ്യുകയായിരുന്നു . തളിപ്പറമ്പിൽ പരാതിയോ കേസോ ഇല്ലാത്തതിനാൽ യുവാവിനെ പയ്യന്നൂർ പോലീസിന് കൈമാറി