തളിപ്പറമ്പിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
തളിപ്പറമ്പ്: യുവാവ് ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് മരിച്ചു. പറശിനിക്കടവ് കളമുള്ള വളപ്പില്‍ കെ.വി.മോഹനന്റെ മകന്‍ കെ.വി.സുമിത്ത്(22)ആണ് മരിച്ചത്.
Jan 8, 2026, 09:43 IST
തളിപ്പറമ്പ്: യുവാവ് ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് മരിച്ചു. പറശിനിക്കടവ് കളമുള്ള വളപ്പില്‍ കെ.വി.മോഹനന്റെ മകന്‍ കെ.വി.സുമിത്ത്(22)ആണ് മരിച്ചത്.
ഇപ്പോള്‍ തലുവില്‍ കുന്നുപുറം സെന്റ് മേരീസ് സ്‌ക്കൂളിന് സമീപം താമസിക്കുന്ന സുമിത്ത് ഇന്നലെ വൈകുന്നേരം 6.15 ന് സുഹൃത്തുക്കളോടൊപ്പം സെന്റ് മേരീസ് സ്‌ക്കൂല്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.