തളിപ്പറമ്പിൽ തെരുവുനായ ആക്രമണം ; പത്ത് പേർക്ക് കടിയേറ്റു
തളിപ്പറമ്പ : തളിപ്പറമ്പിൽ തെരുവുനായ ആക്രമണം. വിവിധ സ്ഥലങ്ങളിൽ നിന്നായി പത്ത് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്.
തളിപ്പറമ്പ : തളിപ്പറമ്പിൽ തെരുവുനായ ആക്രമണം. വിവിധ സ്ഥലങ്ങളിൽ നിന്നായി പത്ത് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്.
വ്യാഴാഴ്ച ഉച്ചയോടെ തളിപ്പറമ്പിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തൃച്ചംബരത്തെ കെ.പി നന്ദകുമാർ (18), ഫാറൂഖ് നഗറിലെ സുബൈർ (58), പുളിമ്പറമ്പിലെ ടി.പി രാമചന്ദ്രൻ (62), തൃച്ചംബരത്തെ പി. പ്രിയ(45), കയ്യത്തെ സുരേഷ് (42), പുഷ്പഗിരിയിലെ അബ്ദുല്ല (60), ഹിദായത്ത് നഗറിലെ ഫാത്തിമ (55), മാവിച്ചേരിയിലെ വേലായുധൻ (59), പാലകുളങ്ങരയിലെ രാഘവൻ (72), എളംമ്പേരത്തെ ഹനീഫ (37) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റു.
പരുക്കേറ്റവരെ തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി, സ്ഥിരം സമിതി അധ്യക്ഷരായ പി.പി മുഹമ്മദ് നിസാർ, കെ.പി കദീജ, കൗൺസിലർ മുഹമ്മദ് സിറാജ് എന്നിവർ സന്ദർശിച്ചു.
ആരുടെയും പരുക്ക് ഗുരുതരമല്ല. എല്ലാവരെയും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിയാരം ഗവ. മെഡിക്കൽ കോളജിൽ എത്തിച്ച് വാക്സിനേഷൻ നടത്തി.