കണ്ണൂർ സ്വദേശിയായ തഹ്സിൻ കളത്തിലിറങ്ങിയില്ല, പ്രതീക്ഷയോടെ ഖത്തറിനായി കൈയ്യടിച്ച ആരാധകർ നിരാശരായി

ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ വേ​ദി​യി​ൽ കണ്ണൂരില വളപട്ടണം സ്വദേശിയായ യുവാവ് പ​ന്ത് ത​ട്ടു​ന്ന​ത് കാ​ണാ​നു​ള്ള ഫു​ട്ബോ​ൾ പ്രേ​മി​ക​ളു​ടെ കാ​ത്തി​രി​പ്പ് നീ​ളു​ന്നു. സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​നെ​തി​രാ​യ ഖ​ത്ത​റി​ന്‍റെ
 

വളപട്ടണം : ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ വേ​ദി​യി​ൽ കണ്ണൂരില വളപട്ടണം സ്വദേശിയായ യുവാവ് പ​ന്ത് ത​ട്ടു​ന്ന​ത് കാ​ണാ​നു​ള്ള ഫു​ട്ബോ​ൾ പ്രേ​മി​ക​ളു​ടെ കാ​ത്തി​രി​പ്പ് നീ​ളു​ന്നു. സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​നെ​തി​രാ​യ ഖ​ത്ത​റി​ന്‍റെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ക​ണ്ണൂ​ർ വ​ള​പ​ട്ട​ണം സ്വ​ദേ​ശി ത​ഹ്‌​സി​ൻ മു​ഹ​മ്മ​ദ് ജം​ഷീ​ദ് പ​ക​ര​ക്കാ​രു​ടെ നി​ര​യി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ക​ള​ത്തി​ലി​റ​ങ്ങാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ല്ല. 

മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി പ്ര​ഖ്യാ​പി​ച്ച ഖ​ത്ത​റി​ന്‍റെ പ​ക​ര​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ ത​ഹ്‌​സി​ന്‍റെ പേ​ര് ക​ണ്ട​തോ​ടെ വ​ലി​യ ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു മ​ല​യാ​ളി ആ​രാ​ധ​ക​ർ. എ​ന്നാ​ൽ നി​ർ​ണാ​യ​ക​മാ​യ മ​ത്സ​ര​ത്തി​ൽ കോ​ച്ച് ജു​ലെ​ൻ ലോ​പ്‌​റ്റേ​ഗി പ​രി​ച​യ​സ​മ്പ​ന്ന​രാ​യ താ​ര​ങ്ങ​ളെ​യാ​ണ് ക​ള​ത്തി​ലി​റ​ക്കി​യ​ത്. അ​ഹ​മ്മ​ദ് അ​ലാ​ദി​ൻ, ഹ​സ​ൻ അ​ൽ ഹൈ​ദോ​സ്, ക​രീം ബോ​ദി​യാ​ഫ്, അ​ഹ​മ്മ​ദ് ഫാ​ത്തി, മു​ഹ​മ്മ​ദ് മ​നാ​യ് എ​ന്നി​വ​ർ പ​ക​ര​ക്കാ​രാ​യി ഇ​റ​ങ്ങി​യ​പ്പോ​ൾ ത​ഹ്‌​സി​ന് പു​റ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. 

ക​ണ്ണൂ​ർ വ​ള​പ​ട്ട​ണം സ്വ​ദേ​ശി​ക​ളാ​യ ജം​ഷീ​ദി​ന്‍റെ​യും ഷൈ​മ​യു​ടെ​യും മ​ക​നാ​യ ത​ഹ്‌​സി​ൻ, ഇ​തി​നോ​ട​കം ത​ന്നെ ഖ​ത്ത​ർ ഫു​ട്ബോ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചി​ട്ടു​ണ്ട്.2024 ജൂ​ണി​ൽ അ​ഫ്ഗാ​നി​സ്താ​നെ​തി​രാ​യ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ലൂ​ടെ​യാ​ണ് ത​ഹ്‌​സി​ൻ ഖ​ത്ത​ർ ദേ​ശീ​യ ടീ​മി​ലെ​ത്തി​യ​ത്.

ഖ​ത്ത​റി​ന്‍റെ അ​ണ്ട​ർ-16, അ​ണ്ട​ർ-17, അ​ണ്ട​ർ-19 ടീ​മു​ക​ളി​ലെ സ്ഥി​ര​സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഈ ​യു​വ​താ​രം. തഹ്സിൻ്റെ മത്സരം കാണുന്നതിനായി ഇന്നലെ രാത്രി മുതൽ വളപട്ടണത്ത് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. ബിഗ് സ്‌ക്രീനും മറ്റു സംവിധാനങ്ങളും മധുര വിതരണവും സോക്കർ റാലിയും നടത്തിയാണ് ആരാധകർ ഖത്തറിൻ്റെ കളി വരവേറ്റത്.