ടാക്ട്- ഡിവൈൻ ഇംപ്രഷൻ, പ്രശസ്ത ചിത്രകാരൻ രമേഷ് കെ. കണ്ണന്റെ ചിത്രപ്രദർശനം കണ്ണൂരിൽ
കണ്ണൂർ: മുച്ചിലോട്ട് ഭഗവതിയുടെ ഭക്തരയായ പ്രവാസികൾ ചേർന്ന് രൂപീകരിച്ച മുച്ചിലോടൻ കൂട്ടായ്മയുടെ തുഞ്ചത്ത് ആചാര്യ ചാരിറ്റബിൾ ട്രസ്റ്റ് (ടാക്ട്) കണ്ണൂരിൽ പ്രശസ്ത ചിത്രകാരനും മുച്ചിലോട്ട് ഭഗവതിയുടെ ഭക്തനുമായ രമേഷ് കെ.കണ്ണൻ വരച്ച ഇരുന്നൂറോളം ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്‌ളബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ടാക്ട്-ഡിവൈൻ ഇംപ്രഷനെന്ന പേരിൽ നടത്തുന്ന ചിത്രപ്രദർശനം കണ്ണൂർ മഹാത്്മമന്ദിരത്തിലെ കമ്യൂൺ ദി ആർട്ട് ഹബിൽ ജൂലായ് 18ന് പകൽ 12 മണിക്ക് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. എം. എൽ. എമാരായ ടി.ഒ മോഹനൻ, കെ.വി സുമേഷ് , കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. പി. ഇന്ദിര തുടങ്ങിയവർ പങ്കെടുക്കും.
അന്നേ ദിവസം മുതൽ 26വരെ രാവിലെ പത്തുമണിമുതൽ വൈകിട്ട് ആറുമണി വരെയാണ് ചിത്രപ്രദർശനം നടക്കുക. ചിത്രങ്ങളുടെ വിൽപനയിലൂടെ ലഭിക്കുന്ന പണം ട്രസ്റ്റ് ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിനയോഗിക്കുമെന്ന് സംഘാട്കർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ചിത്രകാരൻ രമേഷ്്‌കെ. കണ്ണൻ, നിധീഷ് ഹരി, പി.വി രാജേഷ്, സുരേഷ് ചന്ദ്രൻ, വാസന്തി സുരേഷ്എന്നിവർ പങ്കെടുത്തു.