പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളന വേദിയിൽ വിമർശനവുമായി ടി.പത്മനാഭൻ

കണ്ണൂർ: പുരോഗമന സാഹിത്യ സംഘത്തിൻ്റെ സംസ്ഥാന സമ്മേളന ഉദ്ഘാടന  വേദിയിൽ വിമർശനവുമായി കഥാകൃത്ത് ടി. പത്മനാഭൻ. തനിക്ക് ഇ.എം.എസും കെ.ദാമോദരനുമായുണ്ടായ ബന്ധത്തെ ഓർത്തെടുത്തു കൊണ്ടാണ് അദ്ദേഹം അഞ്ചു മിനുട്ട് നീണ്ട പ്രസംഗം ആരംഭിച്ചത്.

 ഇവരൊക്കെ എല്ലാത്തിലും ഗ്രാഹ്യമുണ്ടായിരുന്ന ആൾക്കാരായിരുന്നു. ഇ എം.എസ് തനിക്ക് തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ അതു സമ്മതിക്കാനും മാപ്പുപറയാനും അന്തസ് കാണിച്ച നേതാവായിരുന്നു അതിൻ്റെ പിൻമുറക്കാർ അതിനു തയ്യാറാകുന്നുണ്ടോയെന്ന കാര്യം ആലോചിക്കണമെന്നും ടി. പത്മനാഭൻ പറഞ്ഞു. 

രണ്ടു ദിവസങ്ങളിലായി കണ്ണൂർ ഇ കെ നായനാർ അക്കാദമി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ടായിരുന്നു ടി.പത്മനാഭൻ്റെ വിമർശനം. പുരോഗമന കലാസാഹിത്യ സംഘം സമ്മേളനത്തിൻ്റെ മുന്നോടിയായി നടത്തിയ വിവിധ മത്സര വിജയികൾക്ക് ടി. പത്മനാഭൻ സമ്മാനദാനം നിർവഹിച്ചു.