പയ്യന്നൂരിൽ ടി ഗോവിന്ദൻ അഖിലേന്ത്യ വോളിബോൾ ടൂർണമെന്റ് 12 ന് ആരംഭിക്കും

പയ്യന്നൂർ സ്പോർട്സ് ആന്റ് കൾച്ചറൽ ഡവലപ്പ്മെന്റ് അസോസിയേഷൻ രജത ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ടി ഗോവിന്ദൻ അഖിലേന്ത്യ വോളിബോൾ ടൂർണമെന്റ് മെയ് 12 മുതൽ 18 വരെ നടക്കും.

 

കണ്ണൂർ : പയ്യന്നൂർ സ്പോർട്സ് ആന്റ് കൾച്ചറൽ ഡവലപ്പ്മെന്റ് അസോസിയേഷൻ രജത ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ടി ഗോവിന്ദൻ അഖിലേന്ത്യ വോളിബോൾ ടൂർണമെന്റ് മെയ് 12 മുതൽ 18 വരെ നടക്കും. പയ്യന്നൂർ ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കുന്ന ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിന് മന്ത്രി വി അബ്‌ദുൾ റഹിമാൻ കാൽനാട്ടി. ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി.  

ടൂർണമെന്റ് സീസൺ ടിക്കറ്റ്, ഓൺലൈൻ ടിക്കറ്റ് എന്നിവയുടെ വിതരണവും മന്ത്രി നിർവഹിച്ചു.  നഗരസഭ ചെയർമാൻ കെ വി ലളിത, വി നാരായണൻ, കെ വി ബാബു, കെ പി ബാലകൃഷ്‌ണ പൊതുവാൾ, പി പി കൃഷ്‌ണൻ, പി വിജയൻ , കെ യു  വിജയകുമാർ എന്നിവർ സംസാരിച്ചു.