കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റിനെ ഇരുട്ടിൽ നിർത്തി വൈസ് ചാൻസലർ സംഘപരിവാറിനായി ഏകപക്ഷീയഭരണം നടത്തുന്നുവെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ

കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റിനെ ഇരുട്ടി നിർത്തി വൈസ് ചാൻസലർ സംഘപരിവാറിനായി ഏകപക്ഷീയമായ ഭരണം നടത്തുകയാണെന്ന് സിൻഡിക്കേറ്റ് അംഗം എൻ സുകന്യ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കണ്ണൂർ സർവ്വകലാശാലയിൽ വൈസ് ചാൻസലർ തുടർച്ചയായി ജനാധിപത്യവിരുദ്ധവും ഏകപക്ഷീയമായ തീരുമാനങ്ങൾ സ്വീകരിക്കുകയാണ്. 

 

 കണ്ണൂർ : കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റിനെ ഇരുട്ടി നിർത്തി വൈസ് ചാൻസലർ സംഘപരിവാറിനായി ഏകപക്ഷീയമായ ഭരണം നടത്തുകയാണെന്ന് സിൻഡിക്കേറ്റ് അംഗം എൻ സുകന്യ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കണ്ണൂർ സർവ്വകലാശാലയിൽ വൈസ് ചാൻസലർ തുടർച്ചയായി ജനാധിപത്യവിരുദ്ധവും ഏകപക്ഷീയമായ തീരുമാനങ്ങൾ സ്വീകരിക്കുകയാണ്. 

പുതിയ സിൻഡിക്കേറ്റ് നിലവിൽ വരാത്ത സാഹചര്യത്തിൽ പഴയ സിൻഡിക്കേറ്റ് ഇതു പിരിച്ചു വിട്ടിട്ടില്ല എന്നാൽ ഈ സിൻഡിക്കേറ്റിനെ വിളിച്ചു ചേർത്ത് അറിയിക്കാതെയാണ് വൈസ് ചാൻസലർ പ്രവർത്തിക്കുന്നത്. ബോർഡ് ഓഫ് സ്‌റ്റഡീസ് ലിസ്റ്റ് ബോധപൂർവ്വം വൈകിപ്പിക്കുകയും ചട്ടങ്ങൾ ലംഘിച്ച് മറ്റാരോ തയ്യാറാക്കിയ ലിസ്റ്റിന് ചാൻസലറുടെ അനുമതി വാങ്ങുകയും ചെയ്തിരുന്നു. ഒരു വർഷത്തെ താൽക്കാലിക ഡെപ്യൂട്ടഷനിൽ ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറായി വന്ന സംഘ പരിവാർ അനുകൂലിയായ ഡോ. എ.പ്രവീണിനെ മാളവ്യ മിഷൻ ടീച്ചർ ട്രെയിനിങ് സെൻ്റർ ഡയറക്ടറായി നിയമിച്ചതിൽ ഗുരുതരമായ അഴിമതിയുണ്ട്.

ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ ഡെപ്യൂട്ടേഷൻ കാലാവധി മൂന്ന് വർഷമായി നീട്ടിയതിന് പിന്നിലും ദുരൂഹതയുണ്ട്. നിലവിലെ ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറായ ഡോ പ്രവീണിനെതിരെ നേരത്തെ ജോലി ചെയ്ത പോണ്ടിച്ചേരി സർവ്വകലാശാലയിൽ ലൈംഗിക പീഢനവുമായി ബന്ധപെട്ട് വിദ്യാത്ഥിനികൾ ഉൾപെടെ നൽകിയ നിരവധി പരാതികളും പൊലിമ്പ് കേസുകളും നിലവിലുണ്ട്. 2025ലെ ഒരു അച്ചടക്ക നടപടിയിൽ നിന്നും രക്ഷപെട്ടാണ് ഇയാൾ കണ്ണൂർ സർവ്വകലാശാലയിലേക്ക് ഒപ്പിച്ചു മാറിയതെന്നും എൻ സുകന്യ പറഞ്ഞു. കളങ്കിതനായ ഈ ഉദ്യോഗസ്ഥനെ കൂട്ടി വൈസ് ചാൻസലർ ഗവർണറെ കാണാൻ പോയത് സംഘപരിവാറിനെ പ്രീണിപ്പിക്കാനാണെന്നും സുകന്യ പറഞ്ഞു. സിൻഡിക്കേറ്റ് അംഗങ്ങളായ പ്രമോദ് വെള്ളച്ചാൽ, എ.അശോകൻ മാസ്റ്റർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.