കടൽനീന്തൽ താരം ചാൾസൺ ഏഴിമലയ്ക്ക് ഡോക്ടറേറ്റ് സമ്മാനിച്ചു

കടൽ നീന്തലിൽ വേൾഡ് റിക്കാർഡ് കരസ്ഥമാക്കിയ കണ്ണൂരിൻറെ നീന്തൽ താരം ചാൾസൺ ഏഴിമലയ്ക്ക് ഡോക്ടറേറ്റ് സമ്മാനിച്ചു. വാഷിങ്ങ്ടൺ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ യെല്ലോ
 

കണ്ണൂർ : കടൽ നീന്തലിൽ വേൾഡ് റിക്കാർഡ് കരസ്ഥമാക്കിയ കണ്ണൂരിൻറെ നീന്തൽ താരം ചാൾസൺ ഏഴിമലയ്ക്ക് ഡോക്ടറേറ്റ് സമ്മാനിച്ചു. വാഷിങ്ങ്ടൺ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ യെല്ലോ അച്ചീവ്മെൻ്റ് ഡോക്ടറേറ്റിനാണ് ചാൾസൺ ഏഴിമല അർഹനായത്.ജല അപകടങ്ങളിലെ രക്ഷാപ്രവർത്തനങ്ങളും നീന്തൽ പരിശീലന- ബോധവൽക്കരണ പ്രവർത്തനങ്ങളും പരിഗണിച്ചാണ് ചാൾസൺ ഏഴിമലക്ക് ഡോക്ടറേറ്റ് നൽകിയത്.

ഡൽഹിൽ നടന്ന ചടങ്ങിൽ ചാൾസൺ ഏഴിമല ഡോക്ടറേറ്റ് ഏറ്റുവാങ്ങി നീന്തലിൽ ലോകറെക്കോർഡുകൾ സ്വന്തമാക്കിയ ചാൾസൺ രണ്ട് പതിറ്റാണ്ടായി നീന്തൽ പരിശീലന രംഗത്ത് സജീവമാണ് പയ്യാമ്പലം ബീച്ചിൽ കുളിക്കാനിറങ്ങി അപകടത്തിൽ പെട്ട നിരവധി പേരുടെ ജീവൻ രക്ഷിച്ചിട്ടുള്ള ഇദ്ദേഹം ആയിരക്കണക്കിന് ആളുകൾക്കാണ് നീന്തലിൽ പരിശീലനം നൽകിയത് കണ്ണൂർ ജില്ലയിലെ ഏഴിമല സ്വദേശിയായ ചാൾസൺ കേരള ടൂറിസം ഡിപ്പാർട്ട്മെന്റിൽ ലൈഫ് ഗാർഡ് കൂടിയാണ്.